Website that helps people to cry
Website that helps people to cry 
Trending

വരൂ, ഇരിക്കു, നന്നായി കരഞ്ഞോളൂ...!!! കരയാനും ഒരു വെബ്സൈറ്റ്

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വികാരങ്ങൾ. അതിൽ ഏറ്റവും അവഗണിക്കപ്പെടുന്ന വികാരം സങ്കടമാണ്. പല സാഹചര്യങ്ങളിലും ആളുകൾ കരയേണ്ടതായി വരാറുണ്ട്. കരച്ചിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് പൊതുവായുള്ള വികാരമാണെങ്കിലും 'അയ്യേ, കരയുകയാണോ...?' എന്നാണ് നമ്മൾ ആദ്യം കാണുമ്പോൾ തന്നെ ചോദിക്കുന്നത് പോലും.

'ആൺകുട്ടികൾ കരയില്ല', 'മുതിർന്നവർ കരയില്ല' എന്നൊക്കെയാണ് നമ്മളിൽ പലരും പറയാറ്. പ്രത്യേകിച്ച് പൊതുസ്ഥലത്ത്. എന്നാൽ അതേസമയം, ആഴ്ചയിൽ ഒരിക്കൽ കരയാനും വികാരങ്ങൾ പ്രകടിപ്പിക്കാനും ഉപയോക്താക്കളെ അനുവദിക്കുകയാണ് cryonceaweek.com എന്ന വെബ്സൈറ്റ്.

റിപ്പോർട്ടുകൾ പ്രകാരം, ഈ വെബ്സൈറ്റ് തങ്ങളുടെ ഉപയോക്താക്കളെ കരഞ്ഞുകൊണ്ട് സ്വയം പ്രകടിപ്പിക്കാൻ അനുവദിക്കുന്നു. ആഴ്ച്ചയിലൊരിക്കൽ കരയുന്നത് കൊണ്ട് ദോഷമൊന്നും ഉണ്ടാവുന്നില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. മറിച്ച്, ഇത് ആളുകളെ അവർ അടക്കിപ്പിടിച്ച വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നു എന്നും കരയുന്നത് നമ്മുടെ മനസിനെ ശുദ്ധീകരിക്കുന്നു (catharsis) എന്നും വെബ്സൈറ്റ് പറയുന്നു.

ഇനി ആളുകളെ എങ്ങനെ കരയിപ്പിക്കും എന്നതല്ലേ അറിയണ്ടത്...? വെബ്‌സൈറ്റിൽ, ആളുകളെ ചില പ്രത്യേക വീഡിയോകൾ കാണുന്നതിന് വേണ്ടി ക്ഷണിക്കും. അത് അവരെ വികാരഭരിതരാക്കുകയും കരയാൻ സഹായിക്കുകയും ചെയ്യും. കരയിപ്പിക്കുന്നതിനായ നിരവധി വൈകാരിക വീഡിയോകൾ വെബ്സൈറ്റിലുണ്ട്.

ഇതുകൂടാതെ, 2018-ൽ ദ ഇൻഡിപെൻഡന്‍റ് (The Independent) പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്, കരയിക്കുന്ന സിനിമകളും വീഡിയോകളും കാണുന്നത് ആളുകളുടെ മാനസികാരോഗ്യത്തിന് ഗുണകരമാണെന്നാണ്. ഇത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. നമ്മൾ കരയുമ്പോൾ, നമ്മുടെ ശരീരം സ്ട്രെസ് ഹോർമോണുകളും ടോക്സിനുകളും പുറത്തുവിടുന്നു. ഇതാണ് സമ്മർദ്ദങ്ങളെ ഇല്ലാതാക്കുന്നത്. ഇടയ്‌ക്കൊക്കെ കരയുന്നത് നല്ലതാണ് എന്ന് തന്നെയാണ് വിദഗ്‌ധർ പറയുന്നത്. അതിനാൽ കരയാൻ തോന്നിയാൽ കരഞ്ഞോളൂ... നന്നായി കരഞ്ഞോളൂ....

മൂന്നാം മാമാങ്കത്തിന് മോദി: വാരാണസിയിൽ പത്രിക സമർപ്പിച്ചു

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, വീടിനുമുന്നിൽ ഉറങ്ങുകയായിരുന്ന 7 പേർക്ക് പരുക്ക്: യുവതി അറസ്റ്റിൽ

പാക് അധിനിവേശ കശ്മീരിൽ സംഘർഷം; വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു

കനത്ത മഴയും മൂടൽമഞ്ഞും: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

തീവ്രവാദ ബന്ധമെന്ന് സംശയം: 2 ബംഗ്ലാദേശികൾ അറസ്റ്റിൽ