woman hugs and perform vulgar dance with pm modi cut out 
Trending

പ്രധാനമന്ത്രിയുടെ കട്ടൗട്ടിനൊപ്പം 'നൃത്തം'; യുവതിക്കെതിരെ വ്യാപക വിമര്‍ശനം | Video

കട്ടൗട്ടിനൊപ്പം 'ആജാ സാജന്‍ ആജ' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ യുവതി നൃത്തം ചെയ്യുന്നതാണ് വീഡിയോ.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിനൊപ്പം നൃത്തം ചെയ്യുന്ന റീൽ ചിത്രീകരിച്ച യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമര്‍ശനം. പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ പശ്ചാത്തലമാക്കി അശ്ലീലമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ഏകദേശം 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങളും ക്ഷേമപദ്ധതികളും പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നരേന്ദ്ര മോദിയുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കട്ടൗട്ടിനൊപ്പം 'ആജാ സാജന്‍ ആജ' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ യുവതി നൃത്തം ചെയ്യുന്നതാണ് വീഡിയോ.

എന്നാൽ പാട്ടിനൊപ്പം, യുവതി പ്രധാനമന്ത്രിയുടെ കട്ടൗട്ടിന്‍റെ സമീപത്തേക്ക് എത്തി അതിനെ ചേര്‍ത്ത് പിടിക്കുന്നതും പിന്നാലെ അശ്ലീലമായ ചില ചുവടുകള്‍ വെയ്ക്കുന്നു എന്നുമാണ് സോഷ്യൽ മീഡിയയിലെ ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ് മോദിയെന്നും ആ വ്യക്തിയോട് ബഹുമാനം ഉണ്ടായിരിക്കണമെന്നും വ്യൂസിനും ലൈക്കിനും വേണ്ടി പ്രമുഖ വ്യക്തികളുടെ കട്ടൗട്ടിനൊപ്പം മോശമായ രീതിയില്‍ നൃത്തം ചെയ്യുന്നത് നിർത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്