Auto

'ചാര്‍ജ് മൈ ഓഡി' ആപ്ലിക്കേഷനുമായി ഓഡി

കൊച്ചി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, ഇ-ട്രോണ്‍ ഉപഭോക്തക്കള്‍ക്കായി ''മൈഓഡികണക്റ്റ്''( 'myAudiConnect') ആപ്പിലൂടെ ''ചാര്‍ജ് മൈ ഓഡി' അപ്ലിക്കേഷന്‍ അവതരിപ്പിച്ചു.

ഓഡി ഇ-ട്രോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഒന്നിലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള ഒരു വണ്‍ സ്റ്റോപ്പ് ആപ്ലിക്കേഷനാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക്  ഊന്നല്‍ നല്‍കുന്ന  ഓഡിയുടെ ആദ്യ സംരംഭമാണ് ചാര്‍ജ്‌മൈഓഡി.

നിലവില്‍ ഈ അപ്ലിക്കേഷനില്‍ അഞ്ച് ചാര്‍ജിംഗ് പങ്കാളികളാണ് ഉള്‍പ്പെടുന്നത്. ന്യൂമോസിറ്റി ടെക്നോളജിയുടെ ഈഎംഎസ്പി റോമിംഗ് സൊല്യൂഷന്‍ പവര്‍ നല്‍കിയിരിക്കുന്ന ആര്‍ഗോ ഇവി സ്മാര്‍ട്ട്, ചാര്‍ജ് സോണ്‍, ലയണ്‍ചാര്‍ജ്, റിലക്‌സ് ഇലക്ട്രിക്, സീയോണ്‍ ചാര്‍ജിംഗ് എന്നിവയാണ് അഞ്ച് ചാര്‍ജിംഗ് പങ്കാളികൾ. ഉപഭോക്താക്കള്‍ക്ക് ഡ്രൈവ് ചെയ്യുന്ന വഴികള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും വഴിയിലെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തിരിച്ചറിയാനും ചാര്‍ജിംഗ് ടെര്‍മിനലുകളുടെ ലഭ്യത പരിശോധിക്കാനും ചാര്‍ജിംഗ് ആരംഭിക്കാനും നിര്‍ത്താനും ഒരൊറ്റ പേയ്മെന്‍റ് ഗേറ്റ് വേ വഴി സേവനത്തിന് പണം നല്‍കാനും ഈ അപ്ലിക്കേന്‍ വഴി സാധിക്കുന്നു. നിലവില്‍, ഓഡി ഇ-ട്രോണ്‍ ഉടമകള്‍ക്ക് 'ചാര്‍ജ്ജ് മൈ ഓഡി'യില്‍ 750+ ചാര്‍ജ് പോയിന്‍റുകള്‍ ലഭ്യമാണ്. അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും കൂടുതല്‍ പോയിന്‍റുകള്‍ കൂട്ടിച്ചേര്‍ക്കും

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും. കൂടാതെ വൈദ്യുത വാഹനങ്ങളെ തുടര്‍ച്ചയായി വിലയിരുത്തുകയും കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വികസിപ്പിക്കുകയും ചെയ്യുമെന്നും ഫോക്സ്വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ബോര്‍ഡ് അംഗവുമായ ക്രിസ്റ്റ്യന്‍ കാന്‍ വോണ്‍ സീലന്‍ പറഞ്ഞു.

ഓഡി ഇന്ത്യ ഉപഭോക്തൃ കേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത്.ഉപഭോക്താവിന് സൗകര്യം പ്രധാനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള, ഈ മേഘലയിലെ ആദ്യ സംരംഭമാണ് 'ചാര്‍ജ്ജ് മൈ ഓഡി'. ഇ-ട്രോണ്‍ ഉപഭോക്തക്കള്‍ക്ക് നിലവില്‍ 750+ ചാര്‍ജ് പോയിന്‍റുകള്‍ ലഭ്യമാണെന്നും. അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും ഈ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും ഓഡി ഇന്ത്യയുടെ ഹെഡ് ശ്രീ ബല്‍ബീര്‍ സിംഗ് ധില്ലന്‍ അഭിപ്രായപ്പെട്ടു.

പി. ജയരാജന്‍ വധശ്രമക്കേസ്: സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

കനത്ത ചൂട്: സംസ്ഥാനത്ത് പാൽ ഉത്പാദനത്തില്‍ വന്‍ ഇടിവെന്ന് മിൽമ

ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും, പിണറായി അടക്കം അകത്തു പോവും; പരിഹാസവുമായി കെ. സുധാകരൻ

പാലക്കാട് കണ്ണനൂരിൽ കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം

കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 വിദ്യാർഥികൾ മുങ്ങിമരിച്ചു