Auto

കാര്‍ കെയര്‍ സ്റ്റുഡിയൊ കോഴിക്കോട്ടും

ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​മെ​രി​ക്ക​ന്‍ കാ​ര്‍ കെ​യ​റി​ങ് ബ്രാ​ന്‍ഡാ​യ ട​ര്‍ട്ല്‍ വാ​ക്സ്, സീ​ബാ​ര്‍ട്ട് കാ​ര്‍ കെയറുമായി സഹകരിച്ച് ആദ്യ കാര്‍-കെയര്‍ സ്റ്റുഡിയൊ ആരംഭിച്ചു

കോ​ഴി​ക്കോ​ട്: ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​മെ​രി​ക്ക​ന്‍ കാ​ര്‍ കെ​യ​റി​ങ് ബ്രാ​ന്‍ഡാ​യ ട​ര്‍ട്ല്‍ വാ​ക്സ്, സീ​ബാ​ര്‍ട്ട് കാ​ര്‍ കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് ആ​ദ്യ കാ​ര്‍-​കെ​യ​ര്‍ സ്റ്റു​ഡി​യൊ ആ​രം​ഭി​ച്ചു. ട​ര്‍ട്ല്‍ വാ​ക്സ് കാ​ര്‍ കെ​യ​ര്‍ ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ സാ​ജ​ന്‍ മു​ര​ളി പു​റ​വ​ങ്ക​ര, ഹാ​നി മു​സ്ത​ഫ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് സ്റ്റു​ഡി​യൊ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പി​ല്‍ ബാ​ലു​ശേ​രി റോ​ഡി​ലെ ബു​ര്‍ജ് അ​ല്‍ ഹി​ന്ദി​ന് എ​തി​ര്‍വ​ശ​മാ​ണ് കാ​ർ കെ​യ​ർ സ്റ്റു​ഡി​യൊ തു​റ​ന്നി​രി​ക്കു​ന്ന​ത്. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത്യാ​ധു​നി​ക ട​ര്‍ട്ല്‍ വാ​ക്സ് ഡീ​റ്റെ​യ്‌​ലി​ങ് ടെ​ക്നോ​ള​ജി​യും ഉ​പ​യോ​ഗി​ക്കാ​ന്‍ എ​ളു​പ്പ​വു​മാ​യ ട​ര്‍ട്ല്‍ വാ​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളും അ​വ ഉ​പ​യോ​ഗി​ച്ചു​ള്ള ഡീ​റ്റെ​യ്‌​ലി​ങ് സേ​വ​ന​ങ്ങ​ളു​മാ​ണ് ട​ര്‍ട്ല്‍ വാ​ക്സി​ന്‍റെ കാ​ര്‍-​കെ​യ​ര്‍ സ്റ്റു​ഡി​യൊ​യി​ല്‍ ല​ഭ്യ​മാ​വു​ക.

കാ​ര്‍ കെ​യ​ര്‍, ഡീ​റ്റെ​യ്‌​ലി​ങ് മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്ന സീ​ബാ​ര്‍ട്ട് കാ​ര്‍ കെ​യ​റു​മാ​യി ട​ര്‍ട്ല്‍ വാ​ക്സ് ചേ​രു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ട​ര്‍ട്ല്‍ വാ​ക്സി​ന്‍റെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​യ സെ​റാ​മി​ക്, ഗ്രാ​ഫീ​ന്‍ ശ്രേ​ണി​യി​ലെ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കും. ഒ​പ്പം കാ​ര്‍ പേ​റ്റ​ന്‍റ്-​പെ​ന്‍ഡി​ങ് ഗ്രാ​ഫീ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള ഹൈ​ബ്രി​ഡ് സൊ​ല്യൂ​ഷ​ന്‍സ്, ഹൈ​ബ്രി​ഡ് സൊ​ല്യൂ​ഷ​ന്‍സ് തു​ട​ങ്ങി​യ ട​ര്‍ട്ല്‍ വാ​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളും പു​തി​യ കാ​ര്‍ കെ​യ​ര്‍ സ്റ്റു​ഡി​യൊ​യി​ല്‍ ല​ഭി​ക്കും.

കോ​ഴി​ക്കോ​ട്ടെ ഈ ​പു​തി​യ സ്റ്റു​ഡി​യൊ​യി​ലൂ​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഉ​ട​നീ​ളം മി​ക​ച്ച കാ​ര്‍ ഡീ​റ്റെ​യ്‌​ലി​ങ് സേ​വ​നം ന​ല്‍കാ​നാ​ണ് ത​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ട​ര്‍ട്ല്‍ വാ​ക്സ് കാ​ര്‍ കെ​യ​ര്‍ ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ സാ​ജ​ന്‍ മു​ര​ളി പു​റ​വ​ങ്ക​ര പ​റ​ഞ്ഞു. ട​ര്‍ട്ല്‍ വാ​ക്സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കേ​ര​ളം ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന വി​പ​ണി​ക​ളി​ലൊ​ന്നാ​ണ്. 45 മി​നി​റ്റി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന ക്ലീ​നി​ങ്, വാ​ക്വ​മി​ങ് കോ​ക്ക്പി​റ്റ് ക്ലീ​നി​ങ്, പ്രീ-​വാ​ഷ്, റി​ന്‍സ്, അ​ലോ​യ് വീ​ല്‍സ് ആ​ന്‍ഡ് ട​യ​റു​ക​ള്‍ സ്പ്രെ​ഡ്, റി​ന്‍സ്, ഡ്രൈ, ​ഗ്ലാ​സ് ക്ലീ​നി​ങ്, ട​യ​ര്‍ ഡ്ര​സി​ങ് എ​ന്നി​വ​യാ​ണ് കാ​ര്‍-​കെ​യ​ര്‍ സ്റ്റു​ഡി​യൊ​യി​ല്‍ ല​ഭ്യ​മാ​യ പ്ര​ധാ​ന സേ​വ​ന​ങ്ങ​ള്‍.

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം