കൊച്ചി: ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള വില്‍പ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് അറിയിച്ചു. 2020ല്‍ പുറത്തിറക്കിയ നിസാന്‍ ലീഫ് നിലവില്‍ ജപ്പാന്, യുഎസ്, യൂറോപ്പ് എന്നിവ കേന്ദ്രീകരിച്ച് 50ഓളം വിപണികളില്‍ ഉള്‍പ്പെടെ ലോകമെമ്പാടും 650,000 യൂണിറ്റുകള്‍ വിറ്റുകഴിഞ്ഞു.
കൂടാതെ നിസാന്‍ ആര്യ, ജാപ്പനീസ് മിനി വാഹന വിപണിയിലെ ആദ്യത്തെ ഇവിയായ സാകുറ എന്നിവയും 2022ല്‍ നിസാന്‍ പുറത്തിറക്കിയിരുന്നു. 2030ഓടെ 19 ഇവി മോഡലുകള്‍ കൂടി അവതരിപ്പിക്കാനാണ് നിസാന്റെ പദ്ധതി.
2028ഓടെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഓള്-സോളിഡ്-സ്റ്റേറ്റ് ബാറ്ററികളാല്‍ പ്രവര്‍ത്തിക്കുന്ന ഇവികള്‍ പുറത്തിറക്കാനും ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനായി ഇവി ലൈനപ്പ് വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.