Nissan 
Auto

ഓണം ഓഫറുകളുമായി നിസാന്‍

ഓണത്തോടനുബന്ധിച്ച് നിസാന്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 87,000 രൂപ വരെ ആനുകൂല്യങ്ങള്‍

MV Desk

കൊച്ചി: ഓണത്തിനു മാറ്റുകൂട്ടുന്നതിനായി കേരളത്തില്‍ പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ഓണത്തോടനുബന്ധിച്ച് നിസാന്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 87,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

മൂന്ന് വര്‍ഷത്തെ പ്രീപെയ്ഡ് മെയിന്‍റനന്‍സ് പ്ലാന്‍, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5000 രൂപ വരെ വിലയുള്ള ആക്സസറികള്‍, 5000 രൂപയുടെ പ്രത്യേക കോര്‍പ്പറേറ്റ് ആനുകൂല്യം, നിസാന്‍ റെനോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ മുഖേന 6.99% ഫിനാന്‍സ് സ്കീമിന്‍റെ അധിക ആനുകൂല്യം എന്നിവ ഉള്‍പ്പെടുന്നതാണ് ഓണം ഓഫര്‍.

കൂടാതെ ഉപയോക്താക്കള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം നിസാന്‍ മാഗ്നൈറ്റ് ശ്രേണിയില്‍ മൂന്ന് വര്‍ഷത്തെ "പീസ് ഒഫ് മൈന്‍ഡ്' ഓഫര്‍ ലഭ്യമാകും.

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ