ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കൂടും

 

Freepik

Auto

ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കൂടും

വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് സസ്പെൻഷനിലായ ലൈസൻസ് വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ശേഖരിച്ചു വരുകയാണ്

ന്യൂഡൽഹി: മദ്യപിച്ച് വാഹനം ഓടിക്കുന്നത് അടക്കമുള്ള ട്രാഫിക് നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെടുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് സസ്പെൻഷനിലായ ലൈസൻസ് വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ക്രോഡീകരിച്ചു വരുകയാണ്.

'സാരഥി' സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് വിവരങ്ങൾ വിശകലനം ചെയ്യുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾക്ക് വിവരം കൈമാറുകയും, പ്രീമിയം വർധിപ്പിക്കുന്ന നടപടികളിലേക്കു കടക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ട്.

അപകടമുണ്ടാക്കുന്ന ഡ്രൈവർമാരുടെ വിവരങ്ങൾ ഇന്‍റഗ്രേറ്റഡ് റോഡ് ആക്സിഡന്‍റ് ഡേറ്റബേസ് ഉപയോഗിച്ചും ക്രോഡീകരിച്ചു വരുന്നു. അപകടം നടക്കുന്ന പൊലീസ് സ്റ്റേഷനിലെ രേഖകളിൽ മാത്രം ഒതുങ്ങി നിന്ന വിവരങ്ങളാണ് ഇത്തരത്തിൽ കേന്ദ്രീകൃത ഡേറ്റബേസിലേക്ക് മാറ്റുന്നത്.

ഇതു പൂർണമാകുന്നതോടെ, ഒരു ലൈസൻസ് ഉടമ എത്ര അപകടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്തൊക്കെ ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും എല്ലാമുള്ള വിവരങ്ങൾ ഏകീകൃത ഡേറ്റബേസിൽ ലഭ്യമാകും.

ട്രാഫിക് നിയമലംഘനവും ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നതും ആവർത്തിക്കുന്നവർക്കെതിരേ കൂടുതൽ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഈ മാർഗം അവലംബിക്കുന്നത്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ