India GDP, symbolic image
India GDP, symbolic image 
Business

2025ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.8% വളര്‍ച്ച നേടും: എസ് & പി ഗ്ലോബല്‍

കൊച്ചി: ശക്തമായ ആഭ്യന്തര ഡിമാന്‍ഡും കയറ്റുമതിയിലെ വർധനവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുമെന്ന് എസ് & പി ഗ്ലോബല്‍ റേറ്റിങ്സ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്‌വ്യവസ്ഥ 6.8% വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിങ് ഏജന്‍സി പറഞ്ഞു. വരും വര്‍ഷത്തേക്കുള്ള പ്രവചനം മാറ്റമില്ലാതെ തുടരുകയാണ്.

ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നേരിയ മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍, ശക്തമായ ആഭ്യന്തര ഡിമാന്‍ഡ് വളര്‍ച്ചയും കയറ്റുമതിയില്‍ ഉയര്‍ച്ചയും കാണുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തിറക്കിയ ഗവണ്‍മെന്‍റിന്‍റെ രണ്ടാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റിന് അനുസൃതമായി, നടപ്പു വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.6% വളര്‍ച്ച നേടുമെന്ന് എസ് & പി പ്രതീക്ഷിക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 7.2% വളര്‍ച്ചയാണ് ഏജന്‍സി നേരത്തെ പ്രവചിച്ചിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം നിയന്ത്രിത പലിശ നിരക്കുകള്‍ ഡിമാന്‍ഡിനെ ഭാരപ്പെടുത്തിയേക്കും.

അതേസമയം സുരക്ഷിതമല്ലാത്ത വായ്പയെ മെരുക്കാനുള്ള നിയന്ത്രണ നടപടികള്‍ ക്രെഡിറ്റ് വളര്‍ച്ചയെ ബാധിക്കുകയും കുറഞ്ഞ ധനക്കമ്മി വളര്‍ച്ചയെ കുറയ്ക്കുമെന്നും എസ് & പി പറയുന്നു. ധനക്കമ്മി ഈ വര്‍ഷം 5.8 ശതമാനത്തില്‍ നിന്ന് 25 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ആയി കുറയ്ക്കാന്‍ സര്‍ക്കാര്‍ ബജറ്റ് തയാറാക്കിയിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കാനുള്ള പാതയിലാണ് സര്‍ക്കാര്‍.

സിഎഎ നടപ്പിലാക്കി കേന്ദ്രം; 14 പേർക്ക് പൗരത്വം നൽകി

'ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്'; 20കാരിയുടെ ഗർഭഛിദ്ര ഹർജി തള്ളി സുപ്രീം കോടതി

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി പീഡനത്തിനിരയായതായി മെഡിക്കൽ റിപ്പോർട്ട്

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മിനി ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 5 പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ വേനൽമഴ; 9 ജില്ലകളിൽ യെലോ അലർട്ട്