46.5 കോടി വരിക്കാരുമായി ജിയോ ഒന്നാമന്‍ | Video

 
Budget

46.5 കോടി വരിക്കാരുമായി ജിയോ ഒന്നാമന്‍ | Video

രാജ്യത്ത് ടെലികോം വരിക്കാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോ മുന്നേറ്റം തുടരുന്നു. 46.5 കോടിയിലധികം വരിക്കാരുള്ള ജിയോക്ക് 40.42 ശതമാനം വിപണി പങ്കാളിത്തമുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍.

ജിയോക്ക് തൊട്ടു പിന്നാലെ 38.5 കോടി വരിക്കാരും 33.49 ശതമാനം വിപണി പങ്കാളിത്തവുമുള്ള ഭാരതി എയര്‍ടെല്‍ ആണ്. മൂന്നാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയക്ക് (വി.ഐ) 20.7 കോടി വരിക്കാരാണുള്ളത്. 18.01 ശതമാനമാണ് വി.ഐയുടെ വിപണി പങ്കാളിത്തം. ഏറ്റവും പിന്നിലുള്ള ബി.എസ്.എന്‍.എല്ലിന് 7.99 ശതമാനം വിപണി പങ്കാളിത്തവും 9.19 കോടി വരിക്കാരുമാണുള്ളത്.

വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോ ഇപ്പോഴും പ്രഥമ സ്ഥാനത്താണ്. ഡിസംബറില്‍ നാല് ടെലികോം കമ്പനികളുടെയും നേട്ടവും നഷ്ടവും സംബന്ധിച്ച കണക്കെടുപ്പില്‍ ജിയോ തന്നെയാണ് മുന്നില്‍. വി.ഐക്കും ബി.എസ്.എന്‍.എല്ലിനും നഷ്ടപ്പെടുന്ന വരിക്കാരില്‍ ഏറെയും ജിയോയിലേക്ക് ചേക്കേറുന്നതായാണ് 'ട്രായ്' റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാവും; മുന്നറിയിപ്പുകൾ ഇങ്ങനെ...

പുൽവാമ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം. ഷാജി

ടിവിയുടെ റിമോട്ട് നൽകാത്തതിന് സഹോദരനുമായി വഴക്കിട്ടു, പാലക്കാട് 12കാരൻ തൂങ്ങിമരിച്ചു

വിഷു ബമ്പറിന് റെക്കോഡ് വിൽപ്പന