cruide oil 
Business

ഇറാൻ-ഇസ്രയേൽ വെടിനിർത്തലിനു പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്

പശ്ചിമേഷ്യയിൽ സംഘർഷ ഭീതി പരന്നതോടെ വിലയിൽ കുതിപ്പുണ്ടായിരുന്നു.

ടെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടി നിർത്തൽ കരാറിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ക്രൂഡ് വില ബാരലിന് 1.94 ശതമാനം താഴ്ന്നത്. ബാരലിന് 67.95 ഡോളറാണ് വില. ജൂൺ 9ന് ശേഷം ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്രൂഡ് ഓയിൽ വില.

പശ്ചിമേഷ്യയിൽ സംഘർഷ ഭീതി പരന്നതോടെ വിലയിൽ കുതിപ്പുണ്ടായിരുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ഉത്പാദനവും വിതരണവും സുഗമമായി നടക്കുമെന്നതിനാലാണ് ക്രൂഡ് വില കുറഞ്ഞത്.

ഇറാൻ ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചതിനു പിന്നാലെ അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലക്ക് ക്രൂഡ് ഓയിലിന്‍റെ വില ഉയർന്നിരുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു