daily Gold Rate update price falls today 16-1-2024 
Business

സ്വർണവിലയിൽ നേരിയ ഇടിവ്

4 ദിവസത്തിനിടെ 500 രൂപയോളം വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.

കൊച്ചി: തുടര്‍ച്ചയായി വർധിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് (16/01/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 11ന് 46,080 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. 4 ദിവസത്തിനിടെ 500 രൂപയോളം വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

ജനുവരി 10 - സ്വർണവിലയിൽ മാറ്റമില്ല.

ജനുവരി 11 - പവന് 80 രൂപ കുറഞ്ഞ് വില 46,080 രൂപയായി

ജനുവരി 12 - പവന് 80 രൂപ ഉയർന്ന് വില 46,160 രൂപയായി

ജനുവരി 13 - പവന് 240 രൂപ ഉയർന്ന് വില 46,400 രൂപയായി

ജനുവരി 14 - സ്വർണവിലയിൽ മാറ്റമില്ല.

ജനുവരി 15 - പവന് 120 രൂപ ഉയർന്ന് വില 46,520 രൂപയായി

ജനുവരി 16 - പവന് 80 രൂപ കുറഞ്ഞ് വില 46,440 രൂപയായി

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ ഏഴ് തലയോട്ടികളും പുരുഷന്മാരുടേതെന്ന് നിഗമനം

'ആഗോള അയ്യപ്പ സംഗമത്തിൽ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ച നിലപാട് പക്വതയില്ലാത്തത്'; കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

കൈക്കൂലി വാങ്ങുന്നതിന്‍റെ തെളിവ് ഉൾപ്പെടെ പുറത്തായി; കോർപ്പറേഷൻ കൗൺസിലറെ പുറത്താക്കി സിപിഎം

സൈബർ ആക്രമണം നേരിടുന്നു; കെ.ജെ. ഷൈനിന്‍റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി