കോഴിക്കും മുട്ടയ്ക്കും വില കുതിക്കുന്നു; ഒരു മാസത്തിനിടെ ഇറച്ചി വിലയിൽ 45 രൂപയുടെ വർധന
file image
കൊച്ചി: സംസ്ഥാനത്ത് കോഴിവില കുതിക്കുകയാണ്. കോഴിയിറച്ചിക്ക് കിലോയ്ക്ക് 100 രൂപയോളം വർധിച്ച് 250 രൂപയിലെത്തി. 7 രൂപ വരെയായിരുന്ന മുട്ടവില 8 രൂപയിലുമെത്തി. സാധാരണ ക്രിസ്മസ്, മണ്ഡലകാല സമയങ്ങളിലൽ വിലകുറയേണ്ട കോഴിയിറച്ചിക്കും മുട്ടയ്ക്കും പതിവുകൾ തെറ്റിച്ച് ദിവസേന വിലവർധിക്കുകയാണ് ചെയ്തത്.
കോഴിക്കുഞ്ഞുങ്ങളുടെ വില കൂടിയതും പ്രാദേശിക ഉത്പാദനം ഇടിഞ്ഞതുമാണ് വില വർധനയക്ക് കാരണമെന്നാണ് വിവരം. 35-40 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് 50 രൂപയാണ് ഇപ്പോൾ വില. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മുട്ട കയറ്റിവിടുന്നതും വില വർധനയെ സ്വധീനിച്ചിട്ടുണ്ട്.