സ്വർണവില കൂടുന്നു 
Business

സ്വർണവില കൂടുന്നു; വെള്ളിയിലും കുതിപ്പ്

അമേരിക്കയിൽ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് സ്വർണവില വർധിക്കാൻ തുടങ്ങിയത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: രണ്ട് ദിവസത്തിനു ശേഷം സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 35 രൂപ ഉയർന്ന് 6695 രൂപയാണ് സ്വർണ വില. പവന് 280 രൂപ വർധിച്ച് 53,560 രൂപയാണ് വില. രണ്ട് ദിവസങ്ങളിലായി 400 രൂപയോളം കുറഞ്ഞതിനു ശേഷമാണ് സ്വർണ വില വീണ്ടും കുതിക്കുന്നത്.

അമേരിക്കയിൽ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് സ്വർണവില വർധിക്കാൻ തുടങ്ങിയത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,540 രൂപയാണ് വില. വെള്ളിയ്ക്കും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 2 രൂപ വർധിച്ച് 93 രൂപയാണ് വില.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ