സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; 4 ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ 
Business

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; 4 ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ

7025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് (10/10/2024) പവന് 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,200 രൂപയായി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളായി മാറ്റമില്ലാതെയും കുറഞ്ഞും കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഏക്കാലത്തെയും റെക്കോർഡ് വിലയിട്ടത്. ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച മുതൽ വില കുറയാന്‍ തുടങ്ങി. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്.

അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ്

ലേണേഴ്സ് പരീക്ഷയിൽ മാറ്റം; ജയിക്കാൻ ഇനി 30 ചോദ്യങ്ങളിൽ 18 ശരിയുത്തരം വേണം

സൈബർ ആക്രമണം; രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി ആൻ ജോർജ്

മധ്യപ്രദേശിൽ നടുറോഡിലിട്ട് ഭാര്യയെ ഭർത്താവ് വെടിവച്ച് കൊന്നു

"നീ ഈ രാജ്യക്കാരിയല്ല''; യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം: തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി