gold price today 
Business

സ്വർണവിലയിൽ ഇന്ന് വർധനവ്

മാര്‍ച്ച് 29ന് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 50,000 തൊട്ടപ്പപ്പോൾ തുടർന്ന് ഈ മാസം 20ന് സ്വർണവില സർവകാല റെക്കോർഡിൽ എത്തി

Renjith Krishna

കൊച്ചി: സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടർച്ചയായ വിലയിടിവിന് ശേഷം ഇന്നാണ് സ്വർണത്തിന് വില ഉയർന്നത്. 53,320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില. 6665 രൂപയാണ് ഗ്രാമിന് വില.

മാര്‍ച്ച് 29ന് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 50,000 തൊട്ടപ്പപ്പോൾ തുടർന്ന് ഈ മാസം 20ന് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. 55,120 രൂപയായിരുന്നു ഏറ്റവും ഉയർന്ന വില. പിന്നീട് ഒരാഴ്‌ചയ്ക്കിടെ 2000 രൂപ കുറഞ്ഞ് 53,120യിൽ എത്തി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി