സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു
representative image
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 1,120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 98,160 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 12,270 രൂപയിലെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ റെക്കോഡ് വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഇടിവുണ്ടായിരിക്കുന്നത്.
ഒരു വർഷത്തിനിടെ പവന് 42,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് നിലവിൽ ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ രൂപ ആവശ്യമാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ ചൊവ്വാഴ്ച ഇടിവു രേഖപ്പെടുത്താൻ കാരണം.