Business

സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്

ഇന്നലെയാണ് 2 മാസത്തിനിയെ ആദ്യമായി സ്വർണവില 41,000ൽ താഴെ എത്തുന്നത്.

MV Desk

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ (price falls) കുറവ്.

ഇന്ന് (09/03/2023) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില (gold rate) 40,720 രൂപയായി. ഇന്നലെയാണ് 2 മാസത്തിനിടെ ആദ്യമായി സ്വർണവില 41,000ൽ താഴെ എത്തുന്നത്. 520 രൂപ കുറഞ്ഞ് 40,880 രൂപയായിരുന്നു ഇന്നലെ പവന്‍റ വില.

ഗ്രാമിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5090 രൂപയായി. ഇന്നലെ ഗ്രാമിന് 65 രൂപ കുറഞ്ഞ് വില 5100 രൂപയിൽ എത്തിയിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്ന സ്വർണവില പിന്നീട് ഉയർന്ന് 41,480 രൂപയായി ഈ മാസത്തെ ഏറ്റവും ഉ‍യർന്ന നിലവാരത്തിലെത്തുകയായിരുന്നു.

പോവുന്നിടത്തെല്ലാം മൈക്കുമായി വരണ്ട, ബുധനാഴ്ചകളിൽ മുഖ്യമന്ത്രി പ്രതികരിക്കും; മാധ്യമപ്രവർത്തകർക്ക് കർശന നിർദേശം

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

കോതമംഗലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി