Business

സ്വർണവിലയിൽ ഇടിവ്; പവന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് (22/03/2023) പവന് 640 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,360 രൂപയായി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയായി ഇന്നത്തെ നിരക്ക്.

ഇന്നലെ പവന് 160 രൂപ വർധിച്ച് സ്വർണവില വീണ്ടും 44,000ൽ എത്തിയിരുന്നു. ഗ്രാമിന് 20 രൂപ ഉയർന്ന് 5,500 രൂപയായിരുന്നു . ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന്‍റെ വില. പിന്നീട് വില താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 40,720 രൂപയിൽ എത്തി.

ശേഷമുള്ള ദിവസങ്ങളിൽ പടിപടിയായി വില ഉയർന്നാണ് ഇപ്പോൾ റെക്കോർഡിട്ട് നിൽക്കുന്നത്. 8 ദിവസത്തിനിടെ 3500 രൂപയുടെ വർധനയ്ക്ക് ശേഷമായിരുന്നു തിങ്കളാഴ്ച വില ഇടിഞ്ഞത്.

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ

പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു

കാലവർഷം വരും, എല്ലാം ശരിയാകും..!!

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചു

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ ബംഗളുവിലേക്ക്