58,000 വും കടന്ന് സ്വര്‍ണവില..!!! 
Business

58,000 വും കടന്ന് സ്വര്‍ണവില..!!!

7280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

Ardra Gopakumar

കൊച്ചി: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് (19/10/2024) പവന് 320 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,240 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും സ്വര്‍ണവില കുതിച്ചുയർന്ന് പുത്തന്‍ റെക്കോർഡുകളുണ്ടാക്കി. ഒക്ടോബർ 17ന് 57,280 രൂപയും ഇന്നലെ ഒക്ടോബർ 18ന് 57,920 രൂപയിലെത്തി. ഇന്ന് അതും മറികടന്നാണ് സ്വര്‍ണവില ഉയർന്നിരിക്കുന്നത്.

ഒക്ടോബർ 15 - 56,760

ഒക്ടോബർ 16 - 57,120

ഒക്ടോബർ 17 - 57,280

ഒക്ടോബർ 18 - 57,920

ഒക്ടോബർ 19 -58,240

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ