സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് 440 രൂപയുടെ വർധന

 

file image

Business

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് 440 രൂപയുടെ വർധന

തിങ്കളാഴ്ച സ്വർണവില 3 തവണ‍യാണ് വർധിച്ചത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. രാവിലെ പവന് 440 രൂപ വർധിച്ചു. ഇതോടെ സ്വർണ വില പവന് 1,01,080 രൂപയായി.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നിലവിൽ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.

തിങ്കളാഴ്ച സ്വർണവില 3 തവണ‍യാണ് വർധിച്ചത്. 2000 ത്തോളം രൂപയുടെ വർധനയാണ് സ്വർണവിലയിൽ തിങ്കളാഴ്ച ഉണ്ടായത്. വെനിസ്വേല പ്രസിഡന്‍റ് നിക്കോളസ് മഡൂറോയെ കസ്റ്റഡിയിലെടുത്ത യുഎസ് സൈനിക നടപടിക്ക് പിന്നാലെ രാജ്യാന്തര വിലയിലുണ്ടായ വർധവനവാണ് സ്വർണവില ഉയരാൻ കാരണം.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ