സ്വർണവിലയിൽ നേരിയ ഇടിവ് 
Business

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 55,000 ത്തിൽ താഴെ

16 ദിവസത്തിനിടെ 2,000 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഇന്നലെ 55,000 ത്തിലെത്തിയത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരി ഇടിവ് രേഖപ്പെടുത്തി. 55,000 ത്തിലെത്തിയ സ്വർണവില പവന് 120 രൂപ കുറഞ്ഞ് 54,880 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 6,860 രൂപയിലെത്തി.

ഈ മാസം ആദ‍്യം 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2,000 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഇന്നലെ 55,000 ത്തിലെത്തിയത്. ഇന്നലെമാത്രം 720 രൂപയുടെ വർധന ഒരു പവൻ സ്വർണത്തിലുണ്ടായി. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം