സ്വർണവിലയിൽ വന്‍ കുതിപ്പ്; ഒറ്റയടിക്ക് 840 രൂപയുടെ വർധന!
file image
കൊച്ചി: ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി സ്വർണവിലയിൽ വന്‍ കുതിപ്പ്. 10 ദിവസങ്ങൾക്കു ശേഷമുണ്ടായ വർധനവിൽ വില വീണ്ടും 72,000 കടന്നിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇപ്പോഴത്തെ കുതിപ്പ്.
ചൊവ്വാഴ്ച (01-07-2025) പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ചതോടെ 72,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഗ്രാമിനും ആനുപാതികമായി 105 രൂപ വര്‍ധിച്ചു. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
കഴിഞ്ഞ വെള്ളിയാഴ്ച 680 രൂപ ഇടിഞ്ഞതോടെയാണ് സ്വർണവില 72,000 ത്തിന് താഴേക്കെത്തിയത്. ഇതേ നിരക്കിൽ വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്ന് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിച്ചിരുക്കുന്നതിടെയാണ് ഇന്നത്തെ വന്‍ വർധന. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.