കുതിപ്പു തുടർന്ന് സ്വർണവില; രണ്ട് ദിവസം കൊണ്ട് 1200 രൂപയുടെ വർധന
file image
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർധന. ബുധനാഴ്ച (02-07-2025) പവന് 360 രൂപ വർധിച്ചതോടെ 72,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 9065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്ന് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിച്ചിരുന്നതിടെയാണ് ചൊവ്വാഴ്ച മുതല്‍ വില തിരിച്ചുകയറാന്‍ തുടങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞിരുന്നു.
ഇപ്പോൾ ദിവസം കൊണ്ട് 1200 രൂപയോളം വര്‍ധിച്ചിച്ച് വീണ്ടും 72000 കടന്നു. അതേസമയം, വെള്ളി വില 115 രൂപയിൽ തന്നെ തുടരുന്നു.