.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സ്വർണത്തെ കാത്ത് 'ബൈ ദി ഡിപ്' തരംഗം; വിലയിൽ വർധന
ന്യൂഡൽഹി: ദിവസങ്ങളോളമായി കുത്തനെ ഇടിഞ്ഞു കൊണ്ടിരുന്ന സ്വർണത്തെ കര കയറ്റി പുതിയ തരംഗം. ബൈ ദി ഡിപ് എന്ന തരംഗമാണ് സ്വർണവില ഇടിയുന്നതിനെ താത്കാലികമായി പിടിച്ചു നിർത്തിയിരിക്കുന്നത്. അതോടെ രാവിലെ രണ്ടു തവണ കുറഞ്ഞ സ്വർണ വില വൈകിട്ട് നാലു മണിയോടെ 2000 രൂപ ഉയർന്ന് 1,09,920 എന്ന സ്ഥിതിയിലെത്തി. പതിനായിരം രൂപയോളം ഇടിഞ്ഞ ശേഷമാണ് 2000 രൂപ ഉയർന്നിരിക്കുന്നത്.
സ്വർണത്തിന്‍റെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ നിക്ഷേപകർ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെയാണ് ബൈ ദി ഡിപ് തരംഗത്തിന് ഇടയാക്കിയത്.
ഇതോടെ സ്വർണ വില കര പറ്റി. ബൈ ദി ഡിപ് തരംഗം ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇനിയും സ്വർണവില ഇടിയുമായിരുന്നു. വെള്ളിയിലും സമാനമായ അവസ്ഥയാണുള്ളത്. രാവിലെ 20 ശതമാനത്തിലധികം കുറഞ്ഞ സിൽവർ ഇടിഎഫുകൾ 10 ശതമാനം നേട്ടം കൈവരിച്ചു.