ടിസിഎസിന്‍റെ പിരിച്ചു വിടൽ പ്രഖ്യാപനത്തിനു പിന്നാലെ 20,000 പുതുമുഖങ്ങളെ നിയമിക്കാൻ ഇൻഫോസിസ്
ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ 20,000 ത്തോളം പുതുമുഖങ്ങളെ നിയമിക്കാൻ ഒരുങ്ങുന്നതായി രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇൻഫോസിസ് അറിയിച്ചു.
രാജ്യത്തെ ഐറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 12,000 ജീവനക്കാരെ പിരിച്ചു വിടുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇത് ഐടി മേഖലയിലെ തൊഴിൽ സംബന്ധിച്ച് ആശങ്കകൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് ഇൻഫോസിസിന്‍റെ ഭാഗത്തു നിന്നുണ്ടായത്.
ഈ വർഷം ഇതിനകം 17,000 ജീവനക്കാരെ നിയമിച്ചു. അടുത്ത സാമ്പത്തിക വർഷത്തിനും 20,000 പുതുമുഖങ്ങൾക്ക് ജോലി നൽകാനാണ് പദ്ധതിയിടുന്നത്. കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റെലിജൻസിൽ (എഐ) നിക്ഷേപം നടത്തുന്നതിലും ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും കമ്പനി ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഇൻഫോസിസിന്‍റെ വിശദീകരണം.