Business

ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു

ഇൻഫോസിസ് പ്രസിഡന്‍റായിരുന്ന രവികുമാർ രാജിവച്ചതിനു പിന്നാലെയാണു മോഹിത് ജോഷി ആ പദവിയിൽ നിയോഗിക്കപ്പെട്ടത്

MV Desk

ന്യൂഡൽഹി: ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു. കമ്പനിയിൽ ഇരുപത്തിരണ്ടു വർഷത്തെ സേവനത്തിനു ശേഷമാണു മോഹിത് ജോഷി പടിയിറങ്ങുന്നത്. ടെക് മഹീന്ദ്രയിൽ മാനേജിങ് ഡയറക്‌ടർ, സിഇഒ പദവികൾ അദ്ദേഹം ഏറ്റെടുക്കുമെന്നാണു റിപ്പോർട്ടുകൾ.

ഇൻഫോസിസിന്‍റെ വിവിധ വിഭാഗങ്ങളിൽ ദീർഘകാലത്തെ സേവനത്തിനു ശേഷമാണു മോഹിത് ജോഷിയുടെ രാജി. ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ, ലൈഫ് സയൻസസ് രംഗങ്ങൾ അദ്ദേഹമാണു കൈകാര്യം ചെയ്തിരുന്നത്. എഡ്ജ്വെർവ് സിസ്റ്റംസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു.

ഇൻഫോസിസ് പ്രസിഡന്‍റായിരുന്ന രവികുമാർ രാജിവച്ചതിനു പിന്നാലെയാണു മോഹിത് ജോഷി ആ പദവിയിൽ നിയോഗിക്കപ്പെട്ടത്. പദവി ഏറ്റെടുത്ത് അഞ്ചു മാസത്തിനുള്ളിലാണു രാജി. മോഹിതിന്‍റെ രാജി ഒഴിവാക്കാനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായതായാണു റിപ്പോർട്ടുകൾ.

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി വൈകും

ആന്ധ്രപ്രദേശ് ചുരത്തിൽ തീർഥാടകരുടെ ബസ് മറിഞ്ഞു; 9 പേർ മരിച്ചു

95 പന്തിൽ 171 റൺസ്; യുഎഇ ബൗളർമാരെ തല്ലിത്തകർത്ത് വൈഭവ് സൂര‍്യവംശി

"ഞങ്ങളെ തല്ലിക്കൊല്ലും"; മുൻകൂർജാമ്യ ഹർജിയിൽ ലൂത്ര സഹോദരന്മാർ

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ തള്ളി