price falls gold rate today 
Business

സ്വർണവിലയിൽ വന്‍ ഇടിവ്; വില 45,000 രൂപയിൽ‌ താഴെ

11 ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞ് 45,000 രൂപയിൽ താഴെയെത്തി. ഇന്ന് (08/11/2023) പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 44,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

80 രൂപ കുറഞ്ഞ് 45,000 രൂപയായിരുന്നു ഇന്നലെ പവന്‍റെ വില. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 11 ദിവസം കൊണ്ട് 1000 രൂപയാണ് കുറഞ്ഞത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്