Business

യുപിഐ പണമിടപാടുകള്‍ക്ക് ഏപ്രിൽ 1 മുതൽ അധിക നിരക്ക് ഈടാക്കിയേക്കും; റിപ്പോർട്ടുകൾ

ന്യൂഡൽഹി: യുപിഐ പേയ്മെന്‍റുകൾക്ക് ഏപ്രിൽ ഒന്നു മുതൽ വില വർധന ഉണ്ടായേകുമെന്ന് റിപ്പോർട്ടുകൾ. ഗൂഗിൾ പേ, പേടിഎം, ഫോൺപേ പോലുള്ള മൊബൈൽ വാലറ്റുകൾ വഴിയും മറ്റ് പ്രീപെയ്ഡ് പേയ്മെന്‍റ് ഉപകരണങ്ങൾ വഴിയും പണമടയ്ക്കുന്ന ഉപഭോക്താക്കളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിലാണ് അധികചാർജിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

പ്രീപെയ്ഡ് ഇൻസ്ട്രമെന്‍റ്സായ കാർഡ്, വാലറ്റ് തുടങ്ങിയവ ഉപയോഗിച്ച് കച്ചവടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്‍റർചേഞ്ച് ഫീസ് ഏർപ്പെടുത്തുക. ഇടപാട് മൂല്യത്തിന്‍റെ 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്കായി ഏർപ്പെടുത്താനാണ് തീരുമാനം. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1.1 ശതമാനം സർചാർജ് ബാധകമാകുമെന്ന് സർക്കുലറിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.

‌പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്‍റ് വാലറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടിവന്നേക്കും. എന്നാൽ വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല.

ഇന്ധനം വാങ്ങുന്നതിനായി നടത്തുന്ന യുപിഐ ഇടപാടുകൾക്ക് 0.5 ശതമാനവും ടെലികോം, യൂട്ടിലിറ്റി, പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്ക് 0.7 ശതമാനവും സൂപ്പർമാർക്കറ്റുകൾ 0.9 ശതമാനവും മ്യൂച്വൽ ഫണ്ടുകൾ, ഗവൺമെന്‍റ്, ഇൻഷുറൻസ്, റെയിൽവേ എന്നിവ 1 ശതമാനവും മെർച്ചന്‍റ് ഫീസ് ഈടാക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്.

മേയർ ആര്യ രാജേന്ദ്രന് അശ്ലീലസന്ദേശം അയച്ചയാൾ അറസ്റ്റിൽ

തൃശൂരും മാവേലിക്കരയും ഉറപ്പിച്ച് സിപിഐ

യുവ സംഗീത സംവിധായകൻ അന്തരിച്ചു

400 സീറ്റ് തമാശ, 300 അസാധ്യം, 200 പോലും വെല്ലുവിളി: ബിജെപിയെ പരിഹസിച്ച് തരൂർ

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണ ജർമനിയിലെത്തിയത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്