.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Business

വീ​ണ്ടും പ​ലി​ശ കൂടും ?

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത കു​റ​ച്ച് ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യ​ല്ലാ​തെ മ​റ്റ് ര​ക്ഷാ മാ​ര്‍ഗ​ങ്ങ​ളൊ​ന്നും റി​സ​ര്‍വ് ബാ​ങ്കി​ന് മു​ന്നി​ലി​ല്ല

MV Desk

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: നാ​ണ​യ​പ്പെ​രു​പ്പം അ​പ​ക​ട​ക​ര​മാ​യ ഉ​യ​ര​ത്തി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത ശ​ക്ത​മാ​യ​തോ​ടെ റി​സ​ര്‍വ് ബാ​ങ്ക് വീ​ണ്ടും പ​ലി​ശ വ​ർ​ധി​പ്പി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ആ​ഗോ​ള രാ​ഷ്‌​ട്രീ​യ സം​ഘ​ര്‍ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ല്‍ ലോ​ഹ​ങ്ങ​ളു​ടെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ​യും മ​റ്റ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ​യും വി​ല കു​ത്ത​നെ കൂ​ടു​ന്ന​താ​ണ് ഇ​ന്ത്യ​യ്ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്ന​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത കു​റ​ച്ച് ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യ​ല്ലാ​തെ മ​റ്റ് ര​ക്ഷാ മാ​ര്‍ഗ​ങ്ങ​ളൊ​ന്നും റി​സ​ര്‍വ് ബാ​ങ്കി​ന് മു​ന്നി​ലി​ല്ല. അ​തി​നാ​ല്‍ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ധ​ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മു​ഖ്യ നി​ര​ക്കാ​യ റി​പ്പോ കാ​ല്‍ ശ​ത​മാ​നം കൂ​ടി വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നാ​ണ​യ​പ്പെ​രു​പ്പ ഭീ​ഷ​ണി​യും സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യും ക​ണ​ക്കി​ലെ​ടു​ത്ത് സ​ന്തു​ലി​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് റി​സ​ര്‍വ് ബാ​ങ്ക് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു.

അ​മെ​രി​ക്ക​യും യൂ​റോ​പ്പും അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ കേ​ന്ദ്ര ബാ​ങ്കു​ക​ളും പ​ലി​ശ വ​ർ​ധ​ന ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യി​ല്‍ പ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളും ചൈ​ന- യു​ക്രെ​യ്‌​ന്‍ അ​ച്ചു​ത​ണ്ടു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം ശ​ക്ത​മാ​കു​ന്ന​തി​നാ​ല്‍ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ സ​പ്ലൈ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സെ​മി ക​ണ്ട​ക്റ്റ​ര്‍ ചി​പ്പു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ചി​ല കാ​ര്‍ ക​മ്പ​നി​ക​ള്‍ ഉ​ത്പാ​ദ​ന നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും ഉ​ത്പാ​ദ​ന, വി​പ​ണ​ന രം​ഗ​ത്തെ പാ​ളി​ച്ച​ക​ളും ന​ട​പ്പു​വ​ര്‍ഷം ആ​ദ്യ മാ​സ​ങ്ങ​ളി​ല്‍ ഉ​പ്പ് തൊ​ട്ട് ക​ര്‍പ്പൂ​രം വ​രെ​യു​ള്ള​വ​യു​ടെ വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷ​മാ​ക്കി​യ​തോ​ടെ മേ​യ് മാ​സ​ത്തി​ന് ശേ​ഷം നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നാ​യി റി​സ​ര്‍വ് ബാ​ങ്ക് മു​ഖ്യ പ​ലി​ശ നി​ര​ക്ക് ആ​റ് ത​വ​ണ​യാ​യി 2.5 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ഭ​വ​ന, വാ​ഹ​ന, വ്യ​ക്തി​ഗ​ത, കോ​ര്‍പ്പ​റേ​റ്റ് വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കു​ക​ളും വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍ത്തി. ബാ​ങ്കു​ക​ളി​ലെ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്കി​ലും സ​മാ​ന​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യു​ടെ വേ​ഗ​ത കു​റ​ഞ്ഞു തു​ട​ങ്ങി​യാ​ല്‍ അ​തി തീ​വ്ര പ​ലി​ശ വ​ർ​ധ​ന ന​ട​പ​ടി​ക​ള്‍ ഇ​ന്ത്യ​യും ക​ടു​ത്ത മാ​ന്ദ്യ​ത്തി​ലേ​ക്ക് വ​ഴു​തി വീ​ഴാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്ന് വ്യ​വ​സാ​യ, വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു. ന​ട​പ്പു വ​ര്‍ഷം കാ​ല​വ​ര്‍ഷ​ത്തി​ന്‍റെ ല​ഭ്യ​ത ഏ​റെ മെ​ച്ച​പ്പെ​ട്ട​തി​നാ​ല്‍ കാ​ര്‍ഷി​ക മേ​ഖ​ല റെ​ക്കോ​ഡ് വ​ള​ര്‍ച്ച നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. പ​ലി​ശ നി​ര​ക്ക് ഇ​നി​യും കു​ത്ത​നെ കൂ​ടു​ന്ന​തോ​ടെ ഉ​പ​ഭോ​ഗം ഇ​ടി​യാ​നും ഗ്രാ​മീ​ണ സാ​മ്പ​ത്തി​ക മേ​ഖ​ല വ​ന്‍ തി​രി​ച്ച​ടി നേ​രി​ടാ​നും ഇ​ട​യാ​ക്കും.

രാ​ജ്യാ​ന്ത​ര വി​പ​ണി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​നാ​ല്‍ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യ്ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍കു​ന്ന ധ​ന ന​യ​ത്തി​ലേ​ക്ക് റി​സ​ര്‍വ് ബാ​ങ്ക് അ​തി​വേ​ഗം മാ​റ​ണ​മെ​ന്ന് ദു​ബാ​യി​ലെ പ്ര​മു​ഖ നി​ക്ഷേ​പ ക​ണ്‍സ​ള്‍ട്ട​ന്‍റാ​യ ടോ​ണി ചാ​തേ​ലി​ല്‍ പ​റ​ഞ്ഞു.

കടുത്ത ചൂടിന് ആശ്വാസമായി വെള്ളിയാഴ്ച മുതൽ വേനൽ മഴ എത്തും; വരും മണിക്കൂറിൽ വയനാട്ടിൽ മഴ മുന്നറിയിപ്പ്

'അവൾക്കൊപ്പം' എന്ന് ആവർത്തിക്കുന്ന യുഡിഎഫിന്‍റെ കാപട്യം പുറത്തായി; പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രി

'അസ്വഭാവികതയോ ദുരൂഹതയോയില്ല'; സുബിൻ ഗാർഗിന്‍റെ മരണത്തിൽ സിംഗപ്പൂർ കോടതി

തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല; ഐഎഎസ് പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൻ ഗോപിനാഥ്

നേഥൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി സിഎസ്കെ; ഓസ്ട്രേലിയൻ താരം പിഎസ്എൽ ഒഴിവാക്കി ഐപിഎല്ലിലേക്ക്