വിപണിയിൽ പുതുമയാർന്ന ക്യാംപെയ്‌നുമായി റിവൈവ്

 
Business

വിപണിയിൽ പുതുമയാർന്ന ക്യാംപെയ്‌നുമായി റിവൈവ്

‘ദിവസം മുഴുവൻ വസ്ത്രങ്ങൾക്ക് ദൃഢത’എന്ന വാഗ്ദാനത്തോടെയാണ് അവതരിപ്പിക്കുന്നത്.

MV Desk

ഇന്ത്യയിലെ മുൻനിര എഫ്‌എം‌സിജി കമ്പനിയായ മാരിക്കോ ലിമിറ്റഡിന്‍റെ ഫാബ്രിക് എൻഹാൻസർ ബ്രാൻഡായ റിവൈവ് കേരള വിപണിയിൽ പുതിയ ക്യാംപെയ്ൻ അവതരിപ്പിച്ചു. ഹാസ്യത്തിനും അതിശയോക്തിയും ഉൾപ്പെടുത്തി നിർമിച്ച ഈ പരസ്യചിത്രം ‘ദിവസം മുഴുവൻ വസ്ത്രങ്ങൾക്ക് ദൃഢത’എന്ന വാഗ്ദാനത്തോടെയാണ് അവതരിപ്പിക്കുന്നത്.

ജനപ്രിയ ടെലിവിഷൻ സീരിയൽ താരങ്ങളായ ടെസ മറിയവും അമീൻ മഠത്തിലും മുഖ്യവേഷങ്ങളിൽ എത്തുന്ന പരസ്യം കേരളത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചെറിയൊരു പാലം തകർന്നതിനെ തുടർന്ന് ഗ്രാമവാസികൾ കുടുങ്ങുന്ന സാഹചര്യത്തിൽ, റിവൈവ് ഉപയോഗിച്ച് വസ്ത്രത്തിന്‍റെ ദൃഢതയുടെ സഹായത്തോടെ നായകൻ ഒരു താൽക്കാലിക പാലം സൃഷ്ടിക്കുന്നതാണ് പരസ്യത്തിന്‍റെ പ്രമേയം.

പ്രാദേശിക ഉപഭോക്തൃ പ്രതീക്ഷകൾക്കനുസരിച്ച് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യചിത്രം പ്രമുഖ മലയാളം ടെലിവിഷൻ ചാനലുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്നു, ജനാധിപത്യം തകർന്നു; പ്രിയങ്കാ ഗാന്ധി

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും