രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കും Representative image
Business

രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കും

ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷമാണെങ്കിലും, നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഇത് നല്ല അവസരമാണ്

MV Desk

ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷമാണെങ്കിലും, നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഇത് നല്ല അവസരമാണ്. ഡോളറോ പൗണ്ടോ യൂറോ ദിർഹമോ ഏതു കറൻസി അയച്ചാലും ഇപ്പോൾ താരതമ്യേന കൂടുതൽ രൂപ നാട്ടിലെ ബാങ്കിലെത്തുന്ന സ്ഥിതിയുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ അത്ര നല്ല പ്രവണതയല്ല ഈ മൂല്യം ഇടിയൽ. പക്ഷേ, ഇടിയുന്ന ഈ പ്രവണത കുറച്ചു ദിവസം കൂടി തുടരാനുള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ഈ മാസം ഒരു ഡോളറിന് 85 യുഎസ് ഡോളർ എന്ന നിലയിലേക്ക് വരെ മൂല്യം കുറയാനുള്ള സാധ്യതയാണ് കാണുന്നത്. മധ്യേഷ്യയിലെ സംഘർഷാവസ്ഥയാണ് ഇതിനെല്ലാം മൂലകാരണമായി വിലയിരുത്തുന്നത്. ഈ സംഘർഷം കാരണം ക്രൂഡ് ഓയിലിന് വില കൂടിയിട്ടുണ്ട്. സ്വാഭാവികമായും ഡോളർ കൊടുത്ത് എണ്ണ വാങ്ങുന്ന ഇന്ത്യക്ക് ഇപ്പോൾ കൂടുതൽ ഡോളർ ചെലവാകുന്നു.

ഇതേ സമയത്തു തന്നെ യുഎസും ചൈനയും നടത്തിയ ചില നയപരമായ ഇടപെടലുകളും രൂപയുടെ മൂല്യത്തെ പരോക്ഷമായി ബാധിച്ചു. യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടെ വിദേശ വിപണികളിൽ നിന്ന് യുഎസ് വിപണിയിലേക്ക് പണമൊഴുക്ക് വർധിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഓഹരി വിപണികളുടെയും കറൻസികളുടെ മൂല്യത്തിന്‍റെയും തകർച്ചയ്ക്ക് ഇതു കാരണമായിട്ടുണ്ട്.

ചൈന പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജാണ് മറ്റൊരു പരോക്ഷ കാരണം. ചൈനീസ് റിയൽ എസ്റ്റേറ്റ് രംഗത്തിന് ഉത്തേജനം പകരാനുദ്ദേശിച്ച് പ്രഖ്യാപിച്ച പാക്കേജ് വലിയ തോതിലാണ് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നത്. ഇന്ത്യൻ ഓഹരികളിൽനിന്നടക്കം പണം പിൻവലിച്ച് ചൈനയിൽ നിക്ഷേപിക്കാൻ ഇത് അവരെ പ്രേരിപ്പിക്കുന്നു.

റഷ്യ - യുക്രെയ്ൻ സംഘർഷവും ഇസ്രയേലും അറബ് രാഷ്‌ട്രങ്ങളുമായുള്ള പ്രശ്നങ്ങളും തുടരുന്നിടത്തോളം ഇന്ത്യ അടക്കം വളർന്നു വരുന്ന രാജ്യങ്ങളുടെയെല്ലാം സമ്പദ് വ്യവസ്ഥകൾ ഭീഷണിയിൽ തന്നെയാണ്. അതുകൊണ്ടു തന്നെ ലോക സമാധാനത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പ്രസക്തിയേറുകയാണ്.

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ

ഹരിയാന വോട്ടുകൊള്ള: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

പാലക്കാട്ട് വീടിന് തീപിടിച്ചു; വീട്ടിലുള്ളവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി

വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; തീരുമാനം ടിവികെ ജനറൽ കൗൺസിലിൽ