ഓഹരി വിപണി ഈയാഴ്ച മൂന്നു ദിവസം മാത്രം
മുംബൈ: ഈയാഴ്ചയില്‍ ഓഹരി വിപണി പ്രവര്‍ത്തിക്കുന്നത് മൂന്ന് ദിവസം മാത്രം. തിങ്കളാഴ്ച അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ബിഎസ്ഇ, എന്‍എസ്ഇ എന്നിവയ്ക്ക് അവധിയാണ്. ഏപ്രില്‍ 18 ദുഖവെള്ളിയാഴ്ചയും അവധിയായിരിക്കും.
15, 16, 17 തീയതികളിൽ മാത്രമായിരിക്കും ഈയാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കുക. ശനി, ഞായർ ദിവസങ്ങളിൽ പതിവ് അവധിയും.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തിക്കില്ല. വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ഏപ്രില്‍ 18 ദുഃഖവെള്ളി ദിനത്തില്‍ രാവിലെയും വൈകുന്നേരവും ഉള്ള സെഷനുകളില്‍ എംസിഎക്‌സ് വ്യാപാരം നടക്കില്ല.