Career

സിആർപിഎഫിൽ 1458 ഒഴിവുകൾ

ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 22-28 കാലയളവിലായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്(സിആർപിഎഫ്)ൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ(സ്റ്റെനോഗ്രാഫർ) തസ്തികയിൽ 143 ഒഴിവുകളിലേക്കും ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികയിൽ 1315 തസ്തികകളിലേക്കും വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 22-28 കാലയളവിലായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക.

യോഗ്യത- പ്ലസ് ടു.
അപേക്ഷാ ഫീസ്- ജനറൽ ,ഇഡബ്ല്യുഎസ്,ഒബിസി വിഭാഗങ്ങൾക്ക് 100.
പ്രായം- 18 നും 25 നും ഇടയിൽ. ഇളവുകൾ നിയമാനുസൃതം.
എസ് സി ,എസ് ടി,ഇഎസ്എം,വനിതകൾ എന്നിവർക്ക് ഫീസില്ല.

ഫീസടയ്ക്കേണ്ട വിധം: BHIM UPI, Net Banking, By using Visa, Master card, Maestro, RuPay Credit എന്നിവയോ ഡെബിറ്റ് കാർഡുപയോഗിച്ചോ ഫീസടയ്ക്കാം.

ശമ്പളം-
അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ-സ്റ്റെനോഗ്രാഫർ- പേ ലവൽ- 05/ പേ മെട്രിക്സ്-29200-92300.
ഹെഡ് കോൺസ്റ്റബിൾ-മിനിസ്റ്റീരിയൽ- പേ ലവൽ-04/പേ മെട്രിക്സ്-25500-81100.
അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കും http://www.crpf.inc.in ൽ റിക്രൂട്ട്മെന്‍റ് ലിങ്ക് സന്ദർശിക്കുക.

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിത എസ്ഐ

അധ്യാപികയുടെ കാൽ തൊട്ട് വന്ദിച്ചില്ല; വിദ്യാർഥികൾക്ക് ക്രൂര മർദനം

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ; കൂടിയത് 640 രൂപ

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല