.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കരസേനയുടെ 63-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ എൻട്രി) കോഴ്സിലേക്കും 34-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) വിമൻ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
2024 ഒക്റ്റോബറിൽ തുടങ്ങുന്ന കോഴ്സിൽ പുരുഷൻമാർക്ക് 350 ഒഴിവും സ്ത്രീകൾക്ക് 31 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകൾക്ക് (ടെക്-നോണ്‍ ടെക്) 2 ഒഴിവുണ്ട്. ഫെബ്രുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനിയറിങ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്സൈറ്റ് കാണുക. കരസേനാ വെബ്സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത ഉണ്ടായിരിക്കണം.
പ്രായം: 2024 ഒക്റ്റോബർ ഒന്നിന് 20-27. പരിശീലനം: ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനെജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലെഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
തെരഞ്ഞെടുപ്പ് എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബംഗളുരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.
ടെക്നിക്കൽ എൻട്രിയിൽ ഏതെങ്കിലും എൻജിനിയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്കും നോണ്‍ ടെക് എൻട്രിയിൽ, ഏതെങ്കിലും ബിരുദവുമാണു യോഗ്യത. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.