Career

തൊഴിൽ വാർത്തകൾ (24-10-2023)

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനെജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ്

ധനകാര്യ (പരിശോധന – സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്റ്റോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്‍റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

മെഡിക്കൽ കോളെജിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനെജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്.  ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്.

ഡാറ്റാ മാനെജർക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെൽത്ത് സെക്റ്ററിൽ ഡാറ്റാ മാനെജ്മെന്‍റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കാണ് മുൻഗണന. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ നവംബർ 10ന് മുമ്പ് മെഡിക്കൽ കോളെജ് പ്രിൻസപ്പലിന്‍റെ ഓഫീസിൽ സമർപ്പിക്കണം.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ