Career

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

MV Desk

നെട്ടൂര്‍ എ.യു.ഡബ്ല്യു.എം(AUWM)  ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്‍റ് അഗ്രി പ്രൊഡക്റ്റ്‌സ് എന്ന സ്ഥാപനത്തിലേക്ക് എംഎസ്‌സി മൈട്രോബയോളജി പാസായ എന്‍എബിഎല്‍(NABL) ലാബുകളില്‍ പ്രവര്‍ത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്.

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്‍പര്യമുളള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 4 ന് 10:30ന് നേരിട്ട് ഈ  സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്‍റ് അഗ്രി പ്രൊഡക്റ്റ്‌സ്, നെട്ടൂര്‍ പി.ഒ, കൊച്ചി-682040.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്