പണി വരുന്നുണ്ട്!! എഐ മൂലം 2026 ൽ ജോലി പോവുന്നവരുടെ പട്ടിക പുറത്തുവിട്ട് മൈക്രോസോഫ്റ്റ്
പുതുവര്‍ഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോള്‍ തൊഴില്‍ വിപണിയില്‍ ആശങ്ക പടര്‍ത്തി മൈക്രോസോഫ്റ്റിന്‍റെ പുതിയ പഠന റിപ്പോര്‍ട്ട്. എഐ മൂലം പണി പോവുന്നരെ പറ്റി നാം പലപ്പോളും വ്യാകുലപ്പെടാറുണ്ട്. ഇപ്പോഴിതാ മൈക്രോസോഫ്റ്റ് പണി പോവുന്നവരുടെ ലിസ്റ്റ് അടക്കം പുറത്തുവിട്ടിരിക്കുകയാണ്.
ഭാഷ, വിശകലനം, വിവരശേഖരണം എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് എഐയുടെ കടന്നുകയറ്റത്തില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. എഐ ചാറ്റ്ബോട്ടായ 'കോപൈലറ്റുമായി' (Copilot) നടന്ന രണ്ടുലക്ഷത്തിലധികം യഥാർഥ സംഭാഷണങ്ങള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ജോലിയും എഐക്ക് എത്രത്തോളം കൃത്യമായി ചെയ്യാന്‍ സാധിക്കും എന്ന് അളക്കുന്ന 'എഐ ആപ്ലിക്കബിലിറ്റി സ്‌കോര്‍' (AI Applicability Score) അടിസ്ഥാനമാക്കിയാണ് തൊഴിലുകളെ തരംതിരിച്ചിരിക്കുന്നത്.
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മേഖലകള്‍ ഇവയാണ്:
ഭാഷാ പരിഭാഷകർ
ചരിത്രകാരന്മാർ
യാത്രാ സഹായികൾ/അറ്റൻഡന്‍റുമാർ
സേവന മേഖലയിലെ സെയിൽസ് പ്രതിനിധികൾ
എഴുത്തുകാരും ഗ്രന്ഥകർത്താക്കളും
കസ്റ്റമർ സർവീസ് പ്രതിനിധികൾ
സിഎൻസി ടൂൾ പ്രോഗ്രാമർമാർ
ടെലിഫോൺ ഓപ്പറേറ്റർമാർ
ടിക്കറ്റ് ഏജന്‍റുമാരും ട്രാവൽ ക്ലർക്കുമാരും
ബ്രോഡ്കാസ്റ്റ് അനൗൺസർമാരും റേഡിയോ ഡിജെകളും
ബ്രോക്കറേജ് ക്ലർക്കുമാർ
ഫാം ആൻഡ് ഹോം മാനേജ്‌മെന്‍റ് അധ്യാപകർ
ടെലിമാർക്കറ്റർമാർ
കോൺസിയർജ്/സഹായികൾ
പൊളിറ്റിക്കൽ സയന്‍റിസ്റ്റുകൾ
വാർത്താ വിശകലന വിദഗ്ധരും റിപ്പോർട്ടർമാരും
ഗണിതശാസ്ത്രജ്ഞർ
സാങ്കേതിക എഴുത്തുകാർ
പ്രൂഫ് റീഡർമാർ
ഹോസ്റ്റുമാരും ഹോസ്റ്റസ്സുമാരും
എഡിറ്റർമാർ
ബിസിനസ് അധ്യാപകർ - കോളേജ് തലം
പിആർ സ്പെഷ്യലിസ്റ്റുകൾ
ഡെമോൺസ്ട്രേറ്റർമാരും ഉൽപ്പന്ന പ്രചാരകരും
അഡ്വർടൈസിംഗ് സെയിൽസ് ഏജന്‍റുമാർ
ന്യൂ അക്കൗണ്ട്സ് ക്ലർക്കുമാർ
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്‍റുമാർ
കൗണ്ടർ ആൻഡ് റെന്റൽ ക്ലർക്കുമാർ
ഡാറ്റാ സയന്‍റിസ്റ്റുകൾ
പേഴ്സണൽ ഫിനാൻഷ്യൽ അഡ്വൈസർമാർ
ആർക്കൈവിസ്റ്റുകൾ
ഇക്കണോമിക്സ് അധ്യാപകർ - കോളേജ് തലം
വെബ് ഡെവലപ്പർമാർ
മാനേജ്‌മെന്‍റ് അനലിസ്റ്റുകൾ
ഭൂമിശാസ്ത്രജ്ഞർ
മോഡലുകൾ
മാർക്കറ്റ് റിസർച്ച് അനലിസ്റ്റുകൾ
പബ്ലിക് സേഫ്റ്റി ടെലികമ്മ്യൂണിക്കേറ്റർമാർ
സ്വിച്ച് ബോർഡ് ഓപ്പറേറ്റർമാർ
ലൈബ്രറി സയൻസ് അധ്യാപകർ - കോളേജ് തലം