ഫെഡറൽ ബാങ്ക്  
Career

ഫെഡറൽ ബാങ്കിൽ ഓഫീസറാകാം

ഓ​ഗ​സ്റ്റ് 23, 26 തീ​യ​തി​ക​ളി​ൽ മോ​ക് ടെ​സ്റ്റ്

Reena Varghese

ഫെഡറൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ അവസരം. ഓൺലൈനിൽ അപേക്ഷിക്കാം. ജൂണിയർ മാനേജമെന്‍റ് ഗ്രേഡ് -1 തസ്തികയിലാണ് നിയമനം. യോഗ്യത: ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ പത്ത്, പ്ലസ് ടു/ ഡിപ്ലോമ, ബിരുദ പിജി തലങ്ങളിൽ 60% മാർക്ക് നേടിയവരാകണം. പ്രായം: 2024 ജൂൺ ഒന്നിന് 27 കവിയരുത്. പട്ടികവിഭാഗത്തിന് അഞ്ച് വർഷം ഇളവ് ലഭിക്കും. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖലകളിൽ ജോലിപരിചയമുള്ളവർക്ക് ഒരു വർഷം ഇളവനുവദിക്കും.

യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

ശമ്പളം: 48,480-85,920

തെരഞ്ഞെടുപ്പ്: ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, പഴ്സ‌നൽ ഇന്‍റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കി. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സെപ്റ്റംബർ ഒന്നിന്.

ഓഗസ്റ്റ് 23, 26 തീയതികളിൽ മോക് ടെസ്റ്റിനും അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം പ്രൊബേഷൻ.

അപേക്ഷ ഫീസ്: 700 രൂപ. പട്ടികവിഭാഗത്തിന് 140 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.federalbank.co.in

ഉണ്ണികൃഷ്ണൻ പോറ്റി 2 കിലോ സ്വർണം കവർ‌ന്നു, സ്മാർട്ട് ക്രിയേഷൻസിന് തട്ടിപ്പിൽ പങ്കുണ്ട്; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തൃശൂരിൽ ചികിത്സ പിഴവ്; ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

ആർഎസ്എസ് പ്രവർത്തകൻ അനന്തുവിന്‍റെ ആത്മഹത‍്യയിൽ അന്വേഷണം വേണം; മനുഷ‍്യാവകാശ കമ്മിഷന് കത്തയച്ച് എംപി

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ഇന്ത‍്യക്കെതിരായ ഏകദിന പരമ്പര; സ്റ്റാർ ഓൾറൗണ്ടറില്ല, മാർനസിനെ തിരിച്ച് വിളിച്ച് ഓസീസ്