ബി.ടെക്. ഡിപ്ലോമ അപ്രന്‍റീസ് ട്രെയിനിങ് 
Career

ആയിരത്തിൽ പരം ബി.ടെക്. ഡിപ്ലോമ അപ്രന്‍റീസ് ട്രെയിനിങ് ഒഴിവുകളിലേക്ക് തെരഞ്ഞെടുപ്പ്

എറണാകുളം ജില്ലയിലെ ഗവൺമെന്‍റ് പോളിടെക്നിക് കോളേജ് കളമശേരിയിൽ ഒക്ടോബർ ഏഴിന് രാവിലെ ഒൻപതിന് ഇന്‍റർവ്യൂ തുടങ്ങും

MV Desk

കളമശേരി: സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽ പരം ഒഴിവുകളിലേക്ക് ബി.ടെക്, ഡിപ്ലോമ അപ്രന്‍റീസുകളെ തിരഞ്ഞെടുക്കുന്നു. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്‍റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡെവലപ്മെന്‍റ് സെൻററും ചേർന്നാണ് തിരഞ്ഞെടുക്കുന്നത്.

എറണാകുളം ജില്ലയിലെ ഗവൺമെന്‍റ് പോളിടെക്നിക് കോളേജ് കളമശേരിയിൽ ഒക്ടോബർ ഏഴിന് രാവിലെ ഒൻപതിന് ഇന്‍റർവ്യൂ തുടങ്ങും.

ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ സൂപ്പർവൈസറി ഡെവലപ്മെന്‍റ് സെൻററിൽ ഒക്ടോബർ നാലിന് മുൻപായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോറം എസ്.ഡി. സെൻറർ വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷാഫോമും പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങളും www.sdcentre.org വെബ്സൈറ്റിൽ കിട്ടും.

ഇതിനുശേഷം ഇമെയിൽ മുഖേന ലഭിക്കുന്ന രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും ഇന്‍റർവ്യൂവിന് ഹാജരാക്കണം.

അപേക്ഷകന് ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്‍റർവ്യൂവിൽ പങ്കെടുക്കാം.

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റുകൾ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം.

ബി.ടെക്., ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ പാസായി അഞ്ചുവർഷം കഴിയാത്തവർക്കും അപ്രന്‍റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്ത വർക്കുമാണ് പങ്കെടുക്കാനുള്ള യോഗ്യത.

ട്രെയിനിങ് കാലഘട്ടത്തിൽ

ബി.ടെക്. കാർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമകാർക്ക് 8000 രൂപയും സ്റ്റൈപ്പന്‍റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്‍റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.

പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ, ഇൻറർവ്യൂവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി, ആശാനാഥ് ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥി

ആദ‍്യ പത്തിലും ഇടമില്ല; ടി20 റാങ്കിങ്ങിൽ സൂര‍്യകുമാർ യാദവിന് തിരിച്ചടി

റീൽസ് ചിത്രീകരിക്കാൻ ചുവന്ന ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; വിദ‍്യാർഥികൾക്കെതിരേ കേസ്

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒഡീശയിൽ ഉന്നത മാവോയിസ്റ്റ് നേതാവ് അടക്കമുള്ളവർ കൊല്ലപ്പെട്ടു

വാളയാർ ആൾക്കൂട്ട കൊല; ഒരാൾ കൂടി അറസ്റ്റിൽ