Career

'സഖി' വൺസ്റ്റോപ്പ് സെന്‍ററിൽ സെക്യൂരിറ്റിയാകാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30

Reena Varghese

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്‍ററിൽ വനിതകളായ ഉദ്യോഗാർഥികളിൽ നിന്നും സെക്യൂരിറ്റി/ നൈറ്റ് വുമൺ (സ്ത്രീകൾ മാത്രം) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം രണ്ട്. പ്രായപരിധി 18-45. പ്രതിഫലം 12000 രൂപ.

യോഗ്യത എട്ടാം ക്ലാസും എഴുത്തും വായനയും. സർക്കാർ/ അർദ്ധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള രണ്ട് വർഷത്തെ സേവന പരിചയം വേണം. പ്രവൃത്തി സമയം വൈകിട്ട് 5 മുതൽ രാവിലെ 9 വരെ. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ഫോട്ടോ പതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്സ്, പൂജപ്പുര - 12 എന്ന വിലാസത്തിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷകൾ നേരിട്ട് മാത്രമേ സ്വീകരിക്കൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക്: 0471-2344245, 8281999051.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ