Career

സീനിയർ റിസർച്ച് ഫെലോ

ആയുർവേദ ബിരുദാനന്തര ബിരുദവും ഗവേഷണത്തിലെ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം

കേന്ദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്‍റെ (CCRAS) നേതൃത്വത്തിൽ ആയുർവേദ കോളെജുകളിൽ നടപിലാക്കുന്ന സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ.എം.എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത.

ആയുർവേദ ബിരുദാനന്തര ബിരുദവും ഗവേഷണത്തിലെ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം.  പ്രായപരിധി 35 വയസ്.  പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും.  ഉദ്യോഗാർഥികൾ മെയ് 30 രാവിലെ 9.30 മുതൽ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്‍റ് ആയുർവേദ കോളെജ് പ്രിൻസിപ്പലിന്‍റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്‍റർവ്യൂ – ന് ഹാജരാകണം. 

ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പ്പുകളും, ഫോട്ടോയും, ആധാർ കാർഡും, ബയോഡാറ്റയും സഹിതമാണ് എത്തേണ്ടത്.  പ്രതിമാസം 35,000/- രൂപ + വീട്ടു വാടക അലവൻസ് സമാഹൃത വേതനമായി ലഭിക്കും.  നിയമനം ആറ് മാസത്തേക്കായിരിക്കും.  പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ നിയമന കാലാവധി നീട്ടി നൽകുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്: www.ccras.nic.in.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ