സ്റ്റാഫ് സെലക്ഷൻ കമ്മീഷന്‍റെ കമ്പ്യൂട്ടർ അധിഷ്ഠിത സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ 2025- ലേക്ക് അപേക്ഷ ക്ഷണിച്ചു

 

Freepik.com

Career

സ്റ്റെനോഗ്രാഫർ പരീക്ഷ 2025: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്‍റെ കമ്പ്യൂട്ടർ അധിഷ്ഠിത സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ 2025- ലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്‍റെ കമ്പ്യൂട്ടർ അധിഷ്ഠിത സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ 2025- ലേക്ക് അപേക്ഷ ക്ഷണിച്ചു. https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. 2025 ജൂൺ 26 ന് രാത്രി പതിനൊന്നു മണി വരെ അപേ‍ക്ഷകൾ സമ‍ർപ്പിക്കാം.

100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവ‍ർ, അംഗപരിമിത‍ർ, വിമുക്തഭടന്മാ‍ർ എന്നിവ‍രെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 ആഗസ്റ്റ് ആറ് മുതൽ ആഗസ്റ്റ് 11 വരെ നടത്തും. 261 ഒഴിവുകളാണുള്ളത്.

സിലബസ്, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾക്ക് www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.18003093063 എന്ന ടോൾ ഫ്രീ നമ്പറിലോ, പ്രവൃത്തിദിനങ്ങളിൽ 080-25502520 എന്ന ഹെൽപ് ലൈൻ നമ്പറിലോ, ബന്ധപ്പെടാം.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ