.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Career

തൊഴിൽ വാർത്തകൾ (08-06-23)

MV Desk

പ്രൊജക്റ്റ് ഓഫീസർ

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്റ്ററേറ്റിൽ പ്രൊജക്റ്റ് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ 36,000/- രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രൊജക്റ്റുകൾ തയാറാക്കി നടപ്പിലാക്കുക, കേന്ദ്രാവിഷ്കൃത സ്കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ.

സമാന മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21നു മുമ്പായി ഡയറക്റ്റർ, ന്യൂനപക്ഷ ക്ഷേമ ഡയറക്റ്ററേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.

അക്കൗണ്ടന്‍റ്

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്‍റ്തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് / മാത്‌സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയമല്ല). ശമ്പളം 18,536 രൂപ. യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്‍റ്എക്സ്ചേഞ്ചുകളിൽ ജൂൺ 22നകം പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് ലക്ചറർ ഇംഗ്ലീഷ്

കാര്യവട്ടം സർക്കാർ കോളെജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16നു രാവിലെ 11നു പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. ഫോൺ: 0471-2417112.

ഗസ്റ്റ് ലക്ചറർ അറബിക്

തിരുവനന്തപുരം സർക്കാർ ആർട്സ് കോളെജിൽ 2023-24 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമത്തിനായി ജൂൺ 15നു രാവിലെ 11.30ന് ഇന്റർവ്യൂ നടത്തും. കോളെജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്റ്ററേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള,യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

വിമാനയാത്രികർക്ക് ആശ്വാസം; സീറ്റുകൾ തെരഞ്ഞെടുക്കാൻ പണം വാങ്ങരുത്

രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം; താനൂരിൽ മത്സരിപ്പിച്ചേക്കും

ഒറ്റപ്പാലത്ത് പി.കെ. ശശി തന്നെ കോൺഗ്രസ് സ്ഥാനാർഥി; സ്ഥാനാർഥിത്വം ഉടൻ പ്രഖ‍്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലാതെ കെ. സുധാകരൻ; ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടു

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി