ബ്രൂവറി: വിശദമായ പഠനം നടക്കട്ടെ

Editorial

ബ്രൂവറി: വിശദമായ പഠനം നടക്കട്ടെ

പദ്ധതി പ്രദേശത്തുള്ള ജനങ്ങളുടെ ആശങ്കകൾ കണക്കിലെടുക്കാനും അവയ്ക്കു കൃത്യമായ പരിഹാരം ഉറപ്പാക്കാനും സർക്കാരിനു കഴിയേണ്ടതുണ്ട്.

MV Desk

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള പദ്ധതിക്കു സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതു വലിയ വിവാദങ്ങൾക്ക് ഇടനൽകിയതാണ്. ജനകീയ സമരസമിതിയും കോൺഗ്രസ്, ബിജെപി പ്രവർത്തകരും ഒയാസിസ് കമ്പനിയുടെ ബ്രൂവറി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ക്രമവിരുദ്ധമായാണു പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിഷേധക്കാർ ആരോപിച്ചു. പ്രദേശത്തു ജലക്ഷാമം രൂക്ഷമാണെന്നും പദ്ധതി നടപ്പായാൽ ജനങ്ങൾ വെള്ളം കിട്ടാതെ വലയുമെന്നുമുള്ള പരാതിയും ഉയർന്നിരുന്നു. വൻ തോതിൽ വെള്ളം ഉപയോഗിക്കുന്ന പദ്ധതിക്കു യോജിച്ച പ്രദേശമല്ല ഇതെന്നാണു പലരും ചൂണ്ടിക്കാണിച്ചത്.‌ പദ്ധതിക്കായി വാങ്ങിയ 23.59 ഏക്കർ ഭൂമിയിൽ 5.89 ഏക്കർ വയൽ എന്നു രേഖപ്പെടുത്തിയ ഭൂമിയാണ്. അതുപോലും സർക്കാർ പരിഗണിച്ചില്ല എന്നായിരുന്നു ആരോപണം. തണ്ണീർത്തട സംരക്ഷണ നിയമങ്ങളുടെ ലംഘനത്തിലൂടെയാണ് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതി നടപ്പാവുകയെന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനിയുടെ ലാഭത്തിനു വേണ്ടി സർക്കാർ ജനഹിതം അവഗണിക്കുന്നുവെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരത്തിനു ശേഷം ഒരു "ജലചൂഷണ' പദ്ധതിക്കെതിരേ പാലക്കാടു നടക്കുന്ന സമരം എന്ന നിലയിൽ ഇതു ശ്രദ്ധിക്കപ്പെട്ടു.

മദ്യക്കമ്പനിക്കു വേണ്ടി സർക്കാർ സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്ന പ്രചാരണം പ്രതിപക്ഷം ശക്തമാക്കിയെങ്കിലും ഒരു പിന്മാറ്റത്തെക്കുറിച്ചു സിപിഎം നേതാക്കൾ ആലോചിച്ചതേയില്ല. പദ്ധതിക്ക് അനുമതി നൽകുന്നതിൽ സർക്കാർ അനാവശ്യ തിടുക്കം കാണിച്ചുവെന്നും വ്യവസായ വകുപ്പിന്‍റെ ഏകജാലക സംവിധാനം ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ടായി. അതേസമയം, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ബ്രൂവറി ആരംഭിക്കാൻ അനുമതി നൽകിയതെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു. മദ്യവ്യവസായത്തിൽ കൂടുതൽ നിക്ഷേപം വരുന്നതു വഴിയുള്ള പുരോഗതിയാണു സർക്കാർ എടുത്തുപറഞ്ഞുകൊണ്ടിരുന്നത്. കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കുകയും ഇവിടെ ഉത്പാദിപ്പിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റിഅയയ്ക്കുകയും ചെയ്യുന്നതു വഴി നാടിനു ഗുണമുണ്ടാവുമെന്നായിരുന്നു വാദം. 600 കോടി രൂപ മുതൽമുടക്കിലാണ് പ്രതിദിനം 500 കിലോ ലിറ്റർ ഉത്പാദന ശേഷിയുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

എന്തായാലും ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാരിന്‍റെ അനുമതി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളോടെ ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. സർക്കാർ അനുമതി നടപടിക്രമങ്ങൾക്കു വിരുദ്ധമായാണ് എന്നതാണ് ഏറ്റവും പ്രധാനം. പദ്ധതി സംബന്ധിച്ചു മതിയായ പഠനങ്ങൾ നടന്നിട്ടില്ലെന്നു കോടതി വ്യക്തമാക്കുന്നതും സർക്കാരിനു തിരിച്ചടിയാണ്. ബ്രൂവറി വരുന്നതു കൊണ്ട് പരിസ്ഥിതിക്കും ജലലഭ്യതയ്ക്കും പ്രശ്നമുണ്ടാവുമോയെന്നു പഠിക്കേണ്ടതുണ്ട്. കൃത്യമായ പഠനം നടത്തി അതിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കുക എന്ന നിർദേശം ഏറ്റവും ഉചിതമാണ്. ഇതുപോലുള്ള പദ്ധതികൾക്ക് അനുമതി നൽകുമ്പോൾ ഉറപ്പായും ശാസ്ത്രീയമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്. നടപടിക്രമങ്ങളെല്ലാം പാലിച്ചു തന്നെ വേണം ഇനി തീരുമാനമെടുക്കാൻ എന്നതും സർക്കാർ ഓർക്കേണ്ടതുണ്ട്. ഒരു പ്രദേശത്തെയൊന്നാകെ ബാധിക്കുന്ന തീരുമാനങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.

സര്‍ക്കാര്‍ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്നും അവ്യക്തതയുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുമ്പോൾ അതു നിസാരമായി എടുക്കാനാവില്ല. പദ്ധതി വരുന്നത് കഞ്ചിക്കോടാണെന്നു സർക്കാർ ഉത്തരവിൽ രേഖപ്പെടുത്തുകയും എലപ്പുള്ളി പഞ്ചായത്തിൽ സ്ഥലം കണ്ടെത്തുകയുമാണു ചെയ്തത്. പദ്ധതിയിൽ പ്രതിദിനം 5000 കെഎൽ വെള്ളം ഉപയോഗിക്കുമെന്നാണു പറയുന്നത്. ഇത്രയും വെള്ളം ഉപയോഗിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്ക്കു പ്രസക്തിയുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. എഥനോൾ പ്ലാന്‍റിനായി കിൻഫ്രയിൽ നിന്ന് വെള്ളം നൽകാമെന്ന് വാട്ടര്‍ അഥോറിറ്റി കമ്പനിയെ അറിയിച്ചിരുന്നു എന്നാണു പറയുന്നത്. എന്നാൽ, വെള്ളം നൽകുന്നതിനുളള സമ്മതം നൽകിയിട്ടില്ലെന്ന് വാട്ടർ അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. ഈ വൈരുധ്യവും കോടതി ചൂണ്ടിക്കാണിക്കുകയാണ്. പദ്ധതി പ്രദേശത്തുള്ള ജനങ്ങളുടെ ആശങ്കകൾ കണക്കിലെടുക്കാനും അവയ്ക്കു കൃത്യമായ പരിഹാരം ഉറപ്പാക്കാനും സർക്കാരിനു കഴിയേണ്ടതുണ്ട്. എല്ലാ വസ്തുതകളും പരിഗണിച്ചുളള പഠനം തന്നെ ആദ്യം നടക്കട്ടെ.

മദ്യക്കമ്പനിക്കു വേണ്ടി സർക്കാർ സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്ന പ്രചാരണം പ്രതിപക്ഷം ശക്തമാക്കിയെങ്കിലും ഒരു പിന്മാറ്റത്തെക്കുറിച്ചു സിപിഎം നേതാക്കൾ ആലോചിച്ചതേയില്ല. പദ്ധതിക്ക് അനുമതി നൽകുന്നതിൽ സർക്കാർ അനാവശ്യ തിടുക്കം കാണിച്ചുവെന്നും വ്യവസായ വകുപ്പിന്‍റെ ഏകജാലക സംവിധാനം ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ടായി. അതേസമയം, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ബ്രൂവറി ആരംഭിക്കാൻ അനുമതി നൽകിയതെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു. മദ്യവ്യവസായത്തിൽ കൂടുതൽ നിക്ഷേപം വരുന്നതു വഴിയുള്ള പുരോഗതിയാണു സർക്കാർ എടുത്തുപറഞ്ഞുകൊണ്ടിരുന്നത്. കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കുകയും ഇവിടെ ഉത്പാദിപ്പിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റിഅയയ്ക്കുകയും ചെയ്യുന്നതു വഴി നാടിനു ഗുണമുണ്ടാവുമെന്നായിരുന്നു വാദം. 600 കോടി രൂപ മുതൽമുടക്കിലാണ് പ്രതിദിനം 500 കിലോ ലിറ്റർ ഉത്പാദന ശേഷിയുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

എന്തായാലും ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാരിന്‍റെ അനുമതി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളോടെ ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. സർക്കാർ അനുമതി നടപടിക്രമങ്ങൾക്കു വിരുദ്ധമായാണ് എന്നതാണ് ഏറ്റവും പ്രധാനം. പദ്ധതി സംബന്ധിച്ചു മതിയായ പഠനങ്ങൾ നടന്നിട്ടില്ലെന്നു കോടതി വ്യക്തമാക്കുന്നതും സർക്കാരിനു തിരിച്ചടിയാണ്. ബ്രൂവറി വരുന്നതു കൊണ്ട് പരിസ്ഥിതിക്കും ജലലഭ്യതയ്ക്കും പ്രശ്നമുണ്ടാവുമോയെന്നു പഠിക്കേണ്ടതുണ്ട്. കൃത്യമായ പഠനം നടത്തി അതിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കുക എന്ന നിർദേശം ഏറ്റവും ഉചിതമാണ്. ഇതുപോലുള്ള പദ്ധതികൾക്ക് അനുമതി നൽകുമ്പോൾ ഉറപ്പായും ശാസ്ത്രീയമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്. നടപടിക്രമങ്ങളെല്ലാം പാലിച്ചു തന്നെ വേണം ഇനി തീരുമാനമെടുക്കാൻ എന്നതും സർക്കാർ ഓർക്കേണ്ടതുണ്ട്. ഒരു പ്രദേശത്തെയൊന്നാകെ ബാധിക്കുന്ന തീരുമാനങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.

സര്‍ക്കാര്‍ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്നും അവ്യക്തതയുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുമ്പോൾ അതു നിസാരമായി എടുക്കാനാവില്ല. പദ്ധതി വരുന്നത് കഞ്ചിക്കോടാണെന്നു സർക്കാർ ഉത്തരവിൽ രേഖപ്പെടുത്തുകയും എലപ്പുള്ളി പഞ്ചായത്തിൽ സ്ഥലം കണ്ടെത്തുകയുമാണു ചെയ്തത്. പദ്ധതിയിൽ പ്രതിദിനം 5000 കെഎൽ വെള്ളം ഉപയോഗിക്കുമെന്നാണു പറയുന്നത്. ഇത്രയും വെള്ളം ഉപയോഗിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്ക്കു പ്രസക്തിയുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

എഥനോൾ പ്ലാന്‍റിനായി കിൻഫ്രയിൽ നിന്ന് വെള്ളം നൽകാമെന്ന് വാട്ടര്‍ അഥോറിറ്റി കമ്പനിയെ അറിയിച്ചിരുന്നു എന്നാണു പറയുന്നത്. എന്നാൽ, വെള്ളം നൽകുന്നതിനുളള സമ്മതം നൽകിയിട്ടില്ലെന്ന് വാട്ടർ അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. ഈ വൈരുധ്യവും കോടതി ചൂണ്ടിക്കാണിക്കുകയാണ്. പദ്ധതി പ്രദേശത്തുള്ള ജനങ്ങളുടെ ആശങ്കകൾ കണക്കിലെടുക്കാനും അവയ്ക്കു കൃത്യമായ പരിഹാരം ഉറപ്പാക്കാനും സർക്കാരിനു കഴിയേണ്ടതുണ്ട്. എല്ലാ വസ്തുതകളും പരിഗണിച്ചുളള പഠനം തന്നെ ആദ്യം നടക്കട്ടെ.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം