.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊല വിളിക്കുന്ന വിദ്യാർഥികളെ നേർവഴി നടത്താനാവണം 
Editorial

കൊല വിളിക്കുന്ന വിദ്യാർഥികളെ നേർവഴി നടത്താനാവണം

ഗുരു-ശിഷ്യ ബന്ധത്തിൽ വന്നിട്ടുള്ള മാറ്റം സമൂഹത്തെ പൊതുവിൽ ബാധിക്കുന്നുണ്ട്.

നീതു ചന്ദ്രൻ

പാലക്കാട് ജില്ലയിലെ ആനക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിനെ കൊന്നുകളയുമെന്ന് ഒരു പ്ലസ് വൺ വിദ്യാർഥി ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ വാർത്താമാധ്യമങ്ങളും ഈ വാർത്ത നൽകിക്കഴിഞ്ഞു. ഇപ്പോൾ ഈ വിഷയം കേരളം മുഴുവൻ ചർച്ച ചെയ്യുകയാണ്. നമ്മുടെ അധ്യാപക- വിദ്യാർഥി ബന്ധത്തിൽ എത്രമാത്രം ഉലച്ചിലുണ്ടായിട്ടുണ്ടെന്നു വ്യക്തമായി തെളിയിക്കുന്നതാണ് ഈ സംഭവം. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും തമ്മിലുള്ള ബന്ധം നാൾ ചെല്ലുന്തോറും മോശമായി വരുകയാണ്. ഗുരു-ശിഷ്യ ബന്ധത്തിൽ വന്നിട്ടുള്ള മാറ്റം സമൂഹത്തെ പൊതുവിൽ ബാധിക്കുന്നുണ്ട്. ശിഷ്യൻ ഗുരുവിനെ മാനിക്കാതിരിക്കുകയും ഗുരു ശിഷ്യനെ നേർവഴി നടത്താൻ പ്രയത്നിക്കാതിരിക്കുകയും ചെയ്യുമ്പോൾ വഴി തെറ്റിപ്പോകുന്ന കുട്ടികൾ സമൂഹത്തിനു ബാധ്യതയായി മാറിയേക്കാം. ഓരോ കുട്ടിക്കും സംഭവിക്കുന്ന വീഴ്ചകൾ കണ്ടറിഞ്ഞ് അതിനു പരിഹാരം കാണാൻ ക്ലാസ് മുറികൾക്കും കലാലയത്തിനും കഴിയാതെ വന്നാൽ അവിടെ നിന്നു പുറത്തിറങ്ങുന്ന തലമുറകൾക്കു മൊത്തത്തിലാണ് അതു ദോഷം ചെയ്യുന്നത്.

ഒരു നല്ല പഠനാന്തരീക്ഷം വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങൾ അതില്ലാത്ത കലാലയങ്ങളിലെല്ലാം ഉണ്ടാവേണ്ടതുണ്ട്. അധ്യാപകരോടുള്ള കുട്ടികളുടെ നല്ല ബന്ധം അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പഠിക്കാനുള്ള താത്പര്യം ജനിപ്പിക്കുകയും ചെയ്യും. അങ്ങനെയാവുമ്പോൾ അധ്യാപകരെ വിദ്യാർഥികൾ ജീവിതകാലം മുഴുവൻ ബഹുമാനത്തോടെ ഓർക്കും. വിദ്യാർഥികളുടെ താത്പര്യങ്ങളും ശക്തികളും ദൗർബല്യങ്ങളുമൊക്കെ അധ്യാപകർ അറിയേണ്ടതുണ്ട്. വിദ്യാർഥികൾക്ക് തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ കഴിയണമെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ, ഗുരുനാഥനെ ഭീഷണിപ്പെടുത്തുന്ന വിദ്യാർഥികൾ ഒരു സമൂഹത്തെയും മെച്ചപ്പെടുത്തില്ല. കുട്ടികളുടെ ജീവിതത്തിലെ പ്രധാന ഭാഗം വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടാണ്. സ്നേഹവും സൗഹൃദവും ബഹുമാനവുമൊക്കെ അവർ സ്കൂളിൽ നിന്നു പഠിക്കേണ്ടതുണ്ട്. അതിനു പകരം പകയും വിദ്വേഷവും വൈരാഗ്യവുമാണ് പഠിക്കുന്നതെങ്കിൽ അത് ആർക്കും ഗുണം ചെയ്യില്ല.

ആനക്കര സ്കൂളിൽ അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വിദ്യാർഥി വലിയ ആശങ്ക തന്നെയാണ് ഉയർത്തുന്നത്. സ്കൂളിലേക്കു കൊണ്ടുവന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തപ്പോൾ അതു തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥി പ്രിൻസിപ്പലിനു മുന്നിലെത്തുന്നത്. പ്രിൻസിപ്പൽ ആവശ്യം നിരസിച്ചതോടെ വിദ്യാർഥി കയർത്തു സംസാരിക്കാൻ തുടങ്ങുകയാണ്. ഈ മുറിക്കകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് നാട്ടുകാരോടു മുഴുവൻ പറയുമെന്നായിരുന്നു ആദ്യ ഭീഷണി. പിന്നീടാണു പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നു പറ‍യുന്നത്. എന്തു ചെയ്യുമെന്ന ചോദ്യത്തിനാണ് കൊന്നുകളയുമെന്ന് അവൻ യാതൊരു ശങ്കയുമില്ലാതെ മറുപടി പറയുന്നത്! ഇത്തരം പ്രതികരണങ്ങളെ ഒരു കാരണവശാലും ആർക്കും ന്യായീകരിക്കാനാവില്ല. അതേസമയം അതിന്‍റെ വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ അവസരമൊരുക്കിയ അധ്യാപകരുടെ നടപടിയും ശരിയാണോയെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെ അപക്വമായ വാക്കും പ്രവൃത്തിയും വിഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് അധ്യാപകർക്കു ചേർന്നതല്ലെന്നാണു വിമർശനം. വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം കഴിഞ്ഞ് എന്തു നടപടികളാണ് ഈ സംഭവത്തിൽ ഉണ്ടാവുകയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. വിദ്യാർഥിയെ സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിഷയം ചർച്ച ചെയ്യാൻ അധ‍്യാപക രക്ഷാകർത‍ൃ സമിതി യോഗം ചേരാനിരിക്കുന്നു. ബാലാവകാശ കമ്മിഷൻ സ്കൂളിൽ സന്ദർശനം നടത്തുമെന്നും വിദ‍്യാർഥിക്കു കൗൺസലിങ് നൽകുമെന്നും പറയുന്നുണ്ട്. അധ്യാപകർക്കു മുന്നിൽ പൊട്ടിത്തെറിച്ചു സംസാരിച്ച വിദ്യാർഥിയുടെ നടപടി എത്രമാത്രം ദോഷകരമാണെന്ന് അവനെ പറഞ്ഞു മനസിലാക്കുന്നത് അത്യാവശ്യം തന്നെ. അധ്യാപകരെ വേണ്ടവിധം ബഹുമാനിക്കാത്ത വിദ്യാർഥികൾ ഒരു കലാലയത്തിലും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ഇതിനോടൊപ്പം ആവശ്യമാണ്.

തങ്ങൾക്കു വിദ്യ പകർന്നു നൽകുന്നവരാണ് അധ്യാപകർ എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാവേണ്ടതുണ്ട്. അത് എങ്ങനെ ഇല്ലാതാവുന്നു എന്നും പരിശോധിക്കേണ്ടതായിട്ടുണ്ട്. ആനക്കര സ്കൂളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല എന്ന വസ്തുത ഉൾക്കൊണ്ടുവേണം ഈ വിഷയത്തെ സമീപിക്കേണ്ടത്. അധ്യാപകരോട് യാതൊരു വിധ ബഹുമാനവുമില്ലാത്ത എത്രയോ കുട്ടികളെ ഇന്നു കേരളത്തിലെ കലാലയങ്ങളിൽ കാണാനാവും. ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കം പല ഘടകങ്ങളും ഇതിനു കാരണമായിട്ടുണ്ട്. സ്കൂളുകളിലും കോളെജുകളിലും ലഹരി ഉപയോഗം വർധിച്ചുവരുന്നതു തടയാൻ പല നടപടികളും സർക്കാർ പ്രഖ്യാപിച്ചു നടപ്പാക്കുന്നുണ്ട്. പക്ഷേ, ഇനിയും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ലഹരിക്കെതിരായ ബോധവത്കരണത്തിനു മാസത്തിൽ ഒരു പിരീഡ് ഏർപ്പെടുത്തുമെന്നും പ്രത്യേക അസംബ്ലി ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്. ലഹരി നിർമാർജനം അടക്കം വിഷയങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന വിദ്യാർഥികൾക്ക് മാർക്ക് നൽകുന്നതും പരിഗണിക്കുമെന്നാണ് മന്ത്രി അറിയിക്കുന്നത്. ലഹരിക്കെതിരേ കുട്ടികളിൽ അവബോധമുണ്ടാക്കുക എന്നതിനൊപ്പം ലഹരിവസ്തുക്കൾ ലഭിക്കുന്ന വഴികൾ തടയേണ്ടതുമുണ്ട്.

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ