വിദ്യാർഥികൾക്ക് ഗൂഗിളിന്‍റെ സൗജന്യ ജെമിനി എ.ഐ പ്രോ സബ് സ്ക്രിപ്ഷൻ
symbolic
വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ഉൽപാദനക്ഷമത കൈവരിക്കാൻ സഹായിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഗൂഗിൾ ജെമിനി എഐ പ്രോയുടെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നു. പതിനെട്ടു വയസിനു മുകളിലുള്ള എല്ലാവർക്കും ഈ ഓഫർ ലഭ്യമാണ്.
ഗൂഗിളിന്‍റെ ഏറ്റവും പുതിയ ജെമിനി 2.5 പ്രോ മോഡലാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഗൃഹപാഠം, പരീക്ഷാ ഒരുക്കം, എഴുത്ത് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ പരിധിയില്ലാത്ത സഹായം വിദ്യാർഥികൾക്ക് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
സൗജന്യ പ്ലാനിൽ ഉൾപ്പെടുന്ന മറ്റു പ്രധാന ഘടകങ്ങൾ:
2ടിബി ക്ലൗഡ് സ്റ്റോറേജ്-ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഫോട്ടോകൾ എന്നിവയിൽ ഉപയോഗിക്കാം.
ജെമിനി ലൈവ്- തത്സമയ വിവരങ്ങൾ നൽകാൻ
വിയോ 3(Veo 3)- ടെക്സ്റ്റിലെയും ചിത്രങ്ങളിലെയും അടിസ്ഥാനത്തിൽ വീഡിയോ സൃഷ്ടിക്കാൻ സഹായകം.
ഗൂഗിൾ വർക്ക് സ്പേസ് ആപ്പുകളുമായുള്ള സംയോജനം- ഇ മെയിൽ, ഡോക്സ്, ഷീറ്റ്സ് തുടങ്ങിയവയിൽ സഹായം.
വിദ്യാർഥികൾക്ക് ഈ ഓഫർ 2025 സെപ്റ്റംബർ 15 നകം ഔദ്യോഗിക ഗൂഗിൾ പേജിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമായിരിക്കും.
എഐ ഉപയോഗിച്ച് വിദ്യാർഥികൾക്കു പഠിക്കാനും കണ്ടെത്തലുകൾ നടത്താനും കൂടുതൽ സഹായം നൽകുകയാണ് ലക്ഷ്യം. ഭാരതത്തിലെ എഴുപത്തഞ്ചു ശതമാനം ഉപയോക്താക്കൾ പഠന ആവശ്യങ്ങൾക്ക് എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ജെമിനി ഉപയോഗിക്കുന്നത് 95 ശതമാനം വിദ്യാർഥികളാണെന്നും ഗവേഷണങ്ങൾ പറയുന്നു.
സങ്കീർണമായ ആശയങ്ങൾ മനസിലാക്കൽ, അഭിമുഖ തയാറെടുപ്പുകൾ, സൃഷ്ടിപരമായ ചിന്തകൾ വികസിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ജെമിനി വിവിധ കോളെജുകളിലും വിദ്യാർഥികളിലുമിടയിൽ പ്രചാരമേറിയതായി ഗൂഗിൾ പറയുന്നു.