പ്രതീകാത്മക ചിത്രം 
Education

എയർലൈൻ ആൻഡ് എയർപോർട്ട് മാനെജ്മെന്‍റ് കോഴ്സ്

ജൂലൈ 31വരെ അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളെജ് 2024 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനെജ്മെന്‍റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു/ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനെജ്മെന്‍റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോമും പ്രോസ്പെക്റ്റസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. ഫോൺ : 0471 2570471, 9846033001. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും