കോഴിക്കോട്:എസ് എസ് എൽ സി, പ്ലസ് ടു പാസായ പട്ടികവർഗ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് പേരാമ്പ്ര മിനി സിവിൽസ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ജൂൺ 17 ന് രാവിലെ 10 മണിക്ക് നടക്കും.
വിദ്യാർഥികൾക്ക് യാത്രപ്പടിയും ഭക്ഷണവും നൽകുന്നതാണ്. മുഴുവൻ പട്ടികവർഗ വിദ്യാർഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍റർ ഡയറക്റ്റർ അറിയിച്ചു.