രേഖ ഗുപ്ത, ഡൽഹി മുഖ്യമന്ത്രി

 
Education

ഫീസ് കൂട്ടിയ സ്കൂളിനെതിരേ സ്പോട്ടിൽ ആക്ഷനെടുത്ത് ഡൽഹി മുഖ്യമന്ത്രി | Video

ഉദ്യോഗസ്ഥനെ വിളിച്ച്, സ്കൂളിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് അറിയിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു

MV Desk

ന്യഡൽഹി: അനധികൃതമായി ഫീസ് വർധിപ്പിക്കുകയും, വിദ്യാർഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്ന സ്കൂളുകൾക്കെതിരേ കർശന നടപടിയുമായി ഡൽഹി സർക്കാർ.

നിയമവിരുദ്ധ ഫീസ് വർധനയിൽ പ്രതിഷേധിച്ചവരുടെ മക്കളെ മോഡൽ ടൗണിലുള്ള ക്വീൻ മേരി സ്കൂളിൽനിന്നു പുറത്താക്കിയ വിവരം പൊതു സമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഉടൻ തന്നെ ഒരു ഉദ്യോഗസ്ഥനെ വിളിച്ച്, സ്കൂളിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് അറിയിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ മുഖ്യമന്ത്രി തന്നെയാണ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അസാധാരണമായ ഫീസ് വർധനയും വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും അനുവദിക്കനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരാതി കിട്ടിയ എല്ലാ സ്കൂളുകൾക്കും നോട്ടീസ് അയക്കുമെന്നും മുഖ്യമന്ത്രി.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി