Minister V Sivankutty 

file image

Education

പഠനഭാരം വേണ്ട; പത്താം ക്ലാസ് സിലബസ് 25 ശതമാനം വെട്ടിക്കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്

പത്താം ക്ലാസ് സിലബസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു

Namitha Mohanan

കൊല്ലം: സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം.

അതേസമയം, തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർഥി മിഥുന്‍റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് ആന്‍റ് ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്‍റെ താക്കോൽദാനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിർമിക്കാത്തവരുള്ള കാലമാണിത്. ആ സമയത്താണ് മിഥുന്‍റെ കുടുംബത്തിന് വീട് വെച്ചു നൽകിയതെന്ന് പറഞ്ഞ മന്ത്രി മിഥുന്‍റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് വി. ശിവൻകുട്ടി അഭ്യർഥിച്ചു.

ചെങ്കോട്ട സ്ഫോടനം: ഭീകരർ ആഗോള കോഫി ശൃംഖലയെ ലക്ഷ്യമിട്ടു, പദ്ധതിയിട്ടത് രാജ്യവ്യാപക ആക്രമണം

അജിത് പവാറിന് പകരക്കാരിയാവാൻ സുനേത്ര; ഉപമുഖ്യമന്ത്രി പദത്തിലേക്ക്, മൂത്തമകൻ രാജ്യസഭാ എംപിയാകും

"കാണണമെന്ന് പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി"; ഐടി വകുപ്പിനെതിരേ സഹോദരൻ

പേപ്പട്ടിയുടെ കടിയേറ്റ് പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

സ്വർണ വിലയിൽ വൻ ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു